ജൂഹി ചൗളയിൽ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്; അവർക്ക് എന്നെ ഓർക്കാൻ ബുദ്ധിമുട്ടുണ്ടാവും; ഞാനൊരു പോരാളിയാണ്;ശാന്തിപ്രിയ

678

90 കളിൽ ബോളിവുഡിലെ നിറ സാന്നിധ്യമായിരുന്നു ശാന്തി പ്രിയ. നടി ഭാനു പ്രിയയുടെ അനുജത്തി എന്നതിലുപരി മികച്ച് അഭിനേത്രി കൂടിയായിരുന്നു താരം. പക്ഷെ നടൻ സിദ്ധാർത്ഥ് റായിയുമായുള്ള വിവാഹശേഷം താരം സിനിമകളിൽ നിന്ന് വിട്ടു നിന്നു. ബോളിവുഡിന് പുറമേ തെന്നിന്ത്യയിലും ശാന്തിപ്രിയ സജീവ സാന്നിധ്യമായിരുന്നു. നിർമ്മാതാവ് കൂടിയാണ് താരം. ഇപ്പോഴിതാ ജൂഹി ചൗളക്ക് നടിയോടുണ്ടായിരുന്ന സമീപനം തുറന്ന് പറയുകയാണ് താരം. പുച്ഛമായിരുന്നു അവരുടെ മുഖത്ത് എന്നാണ് തോന്നിയിട്ടുളളത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇന്നത്തെ കാലത്തെ നടിമാർക്കിടയിൽ ഉള്ളത് പോലെ സൗഹൃദമോ പരസ്പര ബഹുമാനമോ അന്നത്തെ കാലത്തെ നടിമാർക്കിടയിൽ ഉണ്ടായിരുന്നില്ല. എപ്പോഴും പരസ്പരം മത്സരിക്കുകയായിരുന്നു അന്നത്തെ നടിമാർ ചെയ്തിരുന്നത്. കൂൂതെ ഗോസിപ്പുകൾ ഭയന്ന് നടന്മാരും, നടിമാരും ഒരുമിച്ച് ഇരിക്കാൻ പോലും ഭയപ്പെട്ടിരുന്നു. പരസ്പരം നോക്കുക പോലുമില്ല.

Advertisements

Also Read
വേണ്ട, വേണ്ട എന്ന് വിചാരിച്ചതാ; ലോക ചാമ്പ്യനോട് ഏറ്റുമുട്ടാനൊരുങ്ങി രമേഷ് പിഷാരാടി; പാപ്പനോട് ചോദിച്ചാൽ നീല കുറിഞ്ഞി കിട്ടുമെന്ന് ആരാധകൻ

ഇന്ന് നടിമാർ ഒന്നിച്ച് നടക്കുന്നതും, ഡിന്നറിന് പോകുന്നതുമെല്ലാം കാണുമ്പോൾ കാണാൻ വല്ലാത്ത സുഖമുണ്ട്. പക്ഷെ അതൊന്നും ഞങ്ങൾ ചെയ്തിരുന്നില്ല. മത്സരം ഒരുപാടുണ്ടായിരുന്നു. എന്തുക്കൊണ്ടാണെന്നോ, എന്തിനാണോ എന്ന് ചോദിച്ചാൽ ഉത്തരമില്ല. മേരെ സാജ്ന സാത്ത് നിബാന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജൂഹി ചൗളയിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. അവൾ എന്നെ നോക്കി ഓ അവളൊരു സൗത്ത് ഇന്ത്യക്കാരി പുതിയ പെണ്ണ് എന്നാണോ ചിന്തിച്ചതെന്ന് എനിക്കറിയില്ല.

പക്ഷെ അതായിരുന്നു എനിക്ക് അവളിൽ നിന്നും കിട്ടിയിരുന്ന എനർജി. ഞങ്ങൾ തമ്മിൽ അത്രയധികം സംസാരിക്കാറില്ല. ഞങ്ങൾക്ക് അധികം സീനുകളുമുണ്ടായിരുന്നില്ല. ഇപ്പോഴും അവൾ എന്നെ കണ്ടാൽ ഞാൻ അവളെ ഓർമ്മപ്പെടുത്തേണ്ടി വരും. അവൾ എന്നെ ഓർത്തിരിക്കണമെന്നില്ല’. അതേസമയം ഭർത്താവിന്റെ വിയോഗം തന്നെ വല്ലാതെ തളർത്തിയെന്നാണ് താരം പറയുന്നത്.

Also Read
‘നല്ല മേക്കപ്പ് നമ്മുടെ സൗന്ദര്യം വർധിപ്പിക്കും’; വിശേഷ ദിനത്തിൽ എന്നെ സുന്ദരിയാക്കിയവർക്ക് നന്ദി! വിവാഹദിനത്തിലെ ചിത്രങ്ങളുമായി ജിസ്മി

ഞാനൊരു പോരാളിയാണ്. എല്ലാമൊരു വെല്ലുവിളിയായാണ് എടുക്കുക. സത്യത്തിൽ എനിക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടായി ആ അവസ്ഥയിൽ നിന്നും പുറത്ത് കടക്കാൻ. രണ്ട് മൂന്ന് വർഷത്തോളം വേദനയിലായിരുന്നു. എന്റെ മക്കളെ നോക്കുമ്‌ബോഴെല്ലാം മനസിൽ വേദന നിറഞ്ഞു. ഒരാൾക്ക് പത്ത് വയസും മറ്റേയാൾക്ക് നാലര വയസ് മാത്രവുമായിരുന്നു പ്രായം. മക്കളും അമ്മയുടെ കഷ്ടാപാടുകൾ കാണാൻ സാധിക്കുന്നുണ്ടായിരുന്നു.

Advertisement