അരിയല്ലൂർ: ടിക് ടോക് ചെയ്യുന്നത് ഭർത്താവ് വിലക്കിയതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു.
തമിഴ്ടനാട് അരിയല്ലൂരിലാണ് സംഭവം. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ മരിക്കുന്നതിന് മുമ്ബ്
യുവതി ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു.
Advertisements
  
അരിയല്ലൂർ സ്വദേശിനി 24കാരിയായ അനിതയാണ്, ഭർത്താവ് ടിക് ടോക്ക് ഉപയോഗിക്കുന്നത് തടഞ്ഞതിൻറെ പേരിൽ ആത്മഹത്യചെയ്തത്.
വെളുത്ത കുപ്പിയിലുള്ള വിഷം കഴിച്ചാണ് അനിത ആത്മഹത്യ ചെയ്യുന്നതെന്നാണ് ദൃശ്യങ്ങളിലുള്ളത്.
ടിക് ടോക്ക് അടിമയായ അനിത കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന് അയൽവാസികൾ സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഭർത്താവിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭർത്താവ് അനിതയെ വിലക്കി. ഇതിന്റെ പ്രതികരണമായാണ് അനിത ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Advertisement 
  
        
            








