യുവനടി മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ച് ഇടിച്ചു തകര്‍ത്തത് ഏഴ് വാഹനങ്ങള്‍: എട്ടിന്റെ പണികൊടുത്ത് പോലീസ്

33

യുവനടി മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ച് ഇടിച്ചു തകര്‍ത്തത് ഏഴ് വാഹനങ്ങള്‍. ബോളിവുഡ് നടി റൂഹി ശൈലേഷ് കുമാറാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയത്.

മുംബൈ സാന്താക്രൂസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാല് ബൈക്കുകള്‍ക്കും മൂന്ന് കാറുകള്‍ക്കുമാണ് അപകടത്തില്‍ കേടുപാടുകള്‍ പറ്റിയത്.

Advertisements

എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു നടിയെന്ന് പൊലീസ് വ്യക്തമാക്കി.

അപകടമുണ്ടായതിനെ തുടര്‍ന്ന് നടിയുടെ കാറിനു ചുറ്റും ഓടുകള്‍ ഓടിക്കൂടുന്നതും നടി ആളുകളുമായി തര്‍ക്കിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് നടിയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മധുര്‍ ഭണ്ടാര്‍ക്കര്‍ ചിത്രമായ കലണ്ടര്‍ ഗേള്‍സിലൂടെയാണ് റുഹി ശൈലേഷ് കുമാര്‍ സിംഗ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

Advertisement