ടിക് ടോക്കിൽ ഹിറ്റാകാൻ യുവാവും പെൺകുട്ടിയും ചെയ്തത് കണ്ടോ, വൈറലാകുന്ന വീഡിയോ കാണാം

15

ബംഗളൂരു: ടിക് ടോക്കിൽ വീഡിയോ ഹിറ്റാകാൻ പെൺകുട്ടിയെ പിന്നിലിരുത്തി നടുറോഡിൽ ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റിൽ.

ബംഗളൂരു സ്വദേശിയും ബി.കോം വിദ്യാർത്ഥിയുമായ നൂർ മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഇയാളും പെൺകുട്ടിയും നടുറോഡിൽ അഭ്യാസം നടത്തിയതിന്റെ വീഡിയോ ടിക് ടോക്കിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ്.

പെൺകുട്ടിയെ ബൈക്കിന്റെ പുറകിലിരുത്തി സീറ്റിൽ എഴുന്നേറ്റ് നിന്നും ഇരുന്നും മാറി മാറി വാഹനമോടിക്കുന്ന വീഡിയോ യുവാവിന്റെ സുഹൃത്തുക്കളാണ് പകർത്തിയത്.

യാതൊരു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാതെയായിരുന്നു അഭ്യാസം. പിന്നീട് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു.

തുടർന്ന് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും യുവാവിനെ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം, തന്നോടൊപ്പം ബൈക്കിന്റെ പിറകിൽ കയറിയ പെൺകുട്ടിയെ തനിക്കറിയില്ലെന്നും തന്റെ അഭ്യാസ പ്രകടനം കണ്ട് ആകൃഷ്ടനായി വീഡിയോ എടുക്കാൻ കയറിയതാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

Advertisement