സോണിയാഗാന്ധിക്ക് ജന്മദിനആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

29

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുപത്തൊന്നാം ജന്മദിനത്തില്‍ സ്‌നേഹാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള നേതാക്കള്‍. സോണിയാഗാന്ധിയുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി ടിറ്റ്വറില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ശുശീല്‍ കുമാര്‍ ഷിണ്ഡെ, പി. ചിദംബരം, ഭൂപേന്ദര്‍ സിങ് ഹൂഡ, കെവി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സോണിയാഗാന്ധിയെ നേരില്‍ കണ്ട് ആശംസ അര്‍പ്പിച്ചു. ഒട്ടേറെ പ്രവര്‍ത്തകരാണ് ആശംസ അര്‍പ്പിച്ച് ആട്ടവും പാട്ടുമായി സോണിയാഗാന്ധിയുടെ വസതിക്ക് മുന്നിലെത്തിയത്.

Advertisement