ചുംബിക്കുന്നതിനിടെ യുവതി ഭര്‍ത്താവിന്റെ നാവ് കടിച്ചെടുത്തു, കാരണം ഞെട്ടിക്കുന്നത്‌

63

ന്യൂഡല്‍ഹി: സൗന്ദര്യം ഇല്ലെന്ന കാരണത്താല്‍ ഭര്‍ത്താവിന്റെ നാവ് ഭാര്യ ചുംബിക്കുന്നതിനിടെ കടിച്ചെടുത്തു. ഡല്‍ഹിയിലെ റന്‍ഹോള മേഖലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Advertisements

എട്ട് മാസം ഗര്‍ഭിണിയായ യുവതിയാണ് 22കാരനായ ഭര്‍ത്താവിന്റെ നാവ് പകുതിയോളം കടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് യുവതിക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന്റെ സൗന്ദര്യക്കുറവ് കാരണം യുവതി എപ്പോഴും അസ്വസ്ഥയായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.

ഇക്കാരണവും പറഞ്ഞ് ഇവര്‍ തമ്മില്‍ എപ്പോഴും വഴിക്കിടാറുണ്ടായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രി ഭാര്യ ചുംബിക്കുന്നതിനിടെ നാവിന്റെ പകുതിയോളം ഭാഗം കടിച്ചെടുക്കുകയായിരുന്നു.

നാവിന്റെ പകുതി ഭാഗവും നഷ്ടപ്പെട്ട യുവാവ് ഇപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്.

ഇയാളുടെ സംസാരശേഷി വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവിന്റെ പിതാവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2016ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

Advertisement