16 കാരിയായ കാമുകിയെ പീഡിപ്പിച്ചശേഷം വിവസ്ത്രയാക്കി ബ്ലെയ്ഡ് കൊണ്ട് ശരീരം മുഴുവന്‍ കീറിമുറിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവിന്റെ കൊടും ക്രൂരത

24

ഹൈദരാബാദ്: മയക്കുമരുന്നിനടിമയായ കാമുകന്‍ കാമുകിയെ പീഡിപ്പിച്ചശേഷം വിവസ്ത്രയാക്കി ബ്ലെയ്ഡ് കൊണ്ട് ശരീരം മുഴുവന്‍ കീറിമുറിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഹൈദരാബാദിലെ ഗാന്ധിനഗറിലാണ് സംഭവം. പ്രതിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisements

വിവസ്ത്രയാക്കിയ ശേഷം പെണ്‍കുട്ടിയുടെ ശരീരം ഇയാള്‍ ബ്ലെയ്ഡ് കൊണ്ട് കീറിമുറിക്കുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയുമായിരുന്നു.

മുറിവേറ്റ് ദേഹമാസകലം രക്തം വാര്‍ന്ന പെണ്‍കുട്ടി തന്നെ വെറുതെ വിടണമെന്ന് കാമുകനോട് അപേക്ഷിച്ചെങ്കിലും ഇത് വകവയ്ക്കാതെ കാമുകന്‍ ആക്രമണം തുടരുകയായിരുന്നു. നിലവിളികേട്ട് സംഭവസ്ഥലത്തെത്തിയ പ്രദേശവാസികളാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്.

പ്രതിയെ പിടികൂടിയ നാട്ടുകാര്‍ മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് പോലീസിന് കൈമാറിയത്. പ്രദേശത്ത് യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പെണ്‍കുട്ടിയും പത്തൊന്‍പതുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ നിരന്തരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ച്‌ വരുത്തിയശേഷം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നിന് അടിമയായ ഇയാള്‍ പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുക എന്ന ഉദ്ദേശേേത്താടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, ഐ.ടി ആക്‌ട്, പോക്‌സോ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisement