യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി, സുഹൃത്തിനൊപ്പവും കിടക്ക പങ്കിടുവിച്ചു: പ്രമുഖ ജൂവലറി ഉടമയുടെ മകന്‍ അറസ്റ്റില്‍

34

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ മുംബൈയിലെ പ്രമുഖ ജൂവലറി ഉടമയുടെ മകന്‍ അറസ്റ്റില്‍. പീഡനം പതിവാക്കുകയും ഒടുവില്‍ യുവാവിന്റെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതോടെയാണ് യുവതി പരാതി നല്‍കിയത്.

Advertisements

ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും സംഘത്തെ വിട്ട് ആക്രമിച്ചെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുംബൈ നിവാസിയായ 25കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ വജ്രവ്യാപാരിയായ ഹിതേഷ് ഷായുടെ മകന്‍ 24കാരനായ ധരണ്‍ ഷായാണ് ഇതിനൊക്കെ പിന്നിലെന്നാണ് യുവതി ആരോപിക്കുന്നത്.

രണ്ട് വര്‍ഷമായി ധരണിനെ അറിയാമെന്ന് യുവതി പറയുന്നു. തനിക്ക് വിവാഹ വാഗ്ദാനം നല്‍കി ധരണ്‍ രണ്ട് വര്‍ഷത്തിനിടെ പലപ്രാവശ്യം പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. പിന്നീട് കിടപ്പറ ദൃശ്യങ്ങള്‍ ധരണ്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തുവെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നാല് ലക്ഷം രൂപ ഇയാള്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്തുവെന്ന് യുവതി പറയുന്നു. മാത്രമല്ല കാനഡക്കുള്ള വിനോദ യാത്രയ്ക്കായി പ്രതി വീണ്ടും യുവതിയുടെ പക്കല്‍ നിന്നും പണം ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയില്‍ പണമില്ലെന്നായിരുന്നു യുവതിയുടെ പ്രതികരണം.

പണം ലഭിക്കില്ലെന്ന് മനസിലായതോടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടണമെന്ന് യുവതിയോട് ധരണ്‍ ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു. പ്രതിയുടെ കാനഡ ട്രിപ്പിന്റെ സ്‌പോണ്‍സര്‍ ആയിരുന്നു ഇത്. ഇതിന് യുവതി വിസമ്മതിക്കുകയും പിന്നീട് പൊലീസില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ധരണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Advertisement