13കാരിയെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ മാതാപിതാക്കൾ അറസ്റ്റിൽ, പെൺകുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചത് ഉന്നതരടക്കം നിരവധിപേർ

62

പ്രായപൂർത്തിയാകാത്ത തങ്ങളുടെ മകളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിവന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.

മരിജെൻ നാഥും ഇയാളുടെ ഭാര്യയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ 13കാരി മകളെ പെൺവാണിഭത്തിന് പ്രേരിപ്പിച്ചതിനാണ് ദമ്പതികൾ അറസ്റ്റിലായത്.

Advertisements

ആസാമിലെ ഗുവാഹത്തിയിലെ പ്രഗാതി നഗറിലാണ് സംഭവം. പെൺകുട്ടിയെ ഉന്നതരടക്കം നിരവധിപേർ ലൈംഗീകമായി ഉപയോഗിച്ചു എന്നാണ് വിവരം.

കഴിഞ്ഞ ദിവസം പിടിയിലായ പഞ്ചാബി സെക്സ് റാക്കറ്റിൽ നിന്നുമാണ് ദമ്പതികളുടെ വിവരം പോലീസിന് ലഭിക്കുന്നത്.

പിടിയിലായ ദമ്പതികളുടെ പക്കൽ നിന്നും ലൈംഗികതയ്ക്ക് ഉപയോഗിക്കുന്ന പല ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്

Advertisement