മദ്യ ലഹരിയിലായിരുന്ന 25 കാരി എയർ ഹോസ്റ്റസിനെ സുഹൃത്തും റൂംമേറ്റുകളും ചേർന്ന് ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു

24

അന്ധേരി: 25കാരിയായ എയർ ഹോസ്റ്റസിന് നേരെ ക്രൂര കൂട്ട ബലാത്സംഗം. മുംബൈയിലെ അന്ധേരിയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.

മുംബൈയിലെ സ്വകാര്യ വിമാനകമ്പനിയിലെ എയർ ഹോസ്റ്റസാണ് യുവതി. ചൊവ്വാഴ്ച്ച രാത്രി അന്ധേരിയ ഗോണി നഗറിലുള്ള ഫ്ളാറ്റിൽ വച്ചാണ് സംഭവം.

Advertisements

എയർ ഹോസ്റ്റസിനെ ഇവരുടെ കൂട്ടുകാരനായ സ്വപ്നിൽ ബദോദിയയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

സ്വപ്നിലും യുവതിയും ഒരേ കമ്ബനിയിലാണ് ജോലി ചെയ്യുന്നത്. സംഭവ ദിവസം ഇരുവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നു.

ഇതിന് പിന്നാലെ സ്വപ്നിലിന്റെ ഫ്ളാറ്റിലേക്ക് യുവതിയെ വിളിച്ചുകൊണ്ടു വരികയും ഇവിടെ വച്ച് ഇരുവരും മദ്യപിക്കുകയും ചെയ്തിരുന്നു.

യുവതി മദ്യലഹരിയിലായെന്ന് ഉറപ്പ് വന്നപ്പോൾ യുവാവ് സുഹൃത്തുക്കളേയും ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി.

മദ്യത്തിന്റെ ലഹരിയിൽ മയങ്ങിപ്പോയ യുവതി രാവിലെ ഉറക്കമുണർന്നപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം മനസിലാക്കുന്നത്.

തന്നെ യുവാക്കൾ ചേർന്ന് ഉപദ്രവിക്കുന്നത് തനിക്ക് ഓർമയുണ്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് അന്ധേരി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിട്ടുണ്ട്.

യുവതിയുടെ പരാതിയിൽ സ്വപ്നിലിനും കൂട്ടാളികൾക്കും എതിരെ പൊലീസ് കേസ് എടുക്കുകയും സ്വപ്നിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ കുറ്റം സമ്മതിച്ച സ്വപ്നിൽ പക്ഷെ, താൻ ഒറ്റയ്ക്കാണ് യുവതിയെ ഉപദ്രവിച്ചതെന്നും, കൂട്ടുകാർ ഇതിൽ പങ്കാളികളല്ലെന്നും പറഞ്ഞു. കോടതി ഇയാളെ ജൂൺ ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

Advertisement