Home India

പതിനഞ്ചുകാരിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടറടക്കം നാലു പേര്‍ അറസ്റ്റില്‍; പെണ്‍കുട്ടിയെ ഇവര്‍ക്ക് കാഴ്ച വെച്ചത് കുട്ടിയുടെ കുഞ്ഞമ്മ

53

ചെന്നൈ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറടക്കം നാലു പേര്‍ അറസ്റ്റില്‍. ചെന്നൈ കോയമ്പേട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് ബന്ധുവായ സ്ത്രീയുടെ ചതിക്കുഴിയില്‍പ്പെട്ട് പീഡനത്തിന് ഇരയായത്.

Advertisements

ബന്ധുവായ ചിത്ര എന്ന സ്ത്രീ പെണ്‍കുട്ടിക്ക് തുണിക്കടയില്‍ ജോലി വാങ്ങി കൊടുത്ത ശേഷം ലൈംഗിക പീഡനത്തിനായി കാഴ്ച വയ്ക്കുകയായിരുന്നു.

രണ്ട് മാസം മുമ്പ് തന്റെ മകളെ കാണാതായതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയെ ബന്ധുവായ ഒരാള്‍ വീട്ടില്‍ തിരികെ എത്തിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധത്തിലുള്ള അനുജത്തിയാണ് ചിത്ര.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഡോക്ടറായ ജയപ്രകാശ് പെണ്‍കുട്ടിയെ അനസ്തീഷ്യ നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചതായി തെളിഞ്ഞു.

ഡോ. ജയപ്രകാശ്, ചിത്ര, ജയപ്രകാശിന്റെ സഹായി പാണ്ഡ്യന്‍ എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ച മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement