കണ്ണില്ലാത്ത ക്രൂരത , മദ്യലഹരിയില്‍ മൂന്നു വയസുള്ള കുഞ്ഞിന്റെ തല ഓട്ടോയിലിടിപ്പിച്ച് പിതാവ് : വിഡിയോ പുറത്ത്

28

ഹൈദരാബാദ്: ഭാര്യയുമായി വഴക്ക് ഉണ്ടായതിന്റെ അരിശം തീര്‍ക്കാനായി മദ്യപിച്ച് ലക്കുകെട്ടെത്തിയ പിതാവ് മൂന്നു വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ തല ഓട്ടോയിലിടിപ്പിച്ചു. ഹൈദരാബാദിലെ ശ്രീനിവാസനഗര്‍ കോളനി നിവാസിയായ ശിവ ഗൗഡാണ് വീടിന് സമീപമുള്ള തെരുവില്‍ വച്ച് ഭാര്യയുമായി കലഹിക്കുകയും കുട്ടിയെ യാതൊരു ദയയും കൂടാതെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലിടിക്കുകയും ചെയ്തത്.

സംഭവമറിഞ്ഞ പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ അക്രമാസക്തനാകുകയായിരുന്നു. കുട്ടിയെ വെറുതെ വിടാന്‍ യാചിച്ച് ഇയാളുടെ ഭാര്യ കരയുന്നതും വിഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.ചെറിയ പരുക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ നിന്നും കുട്ടിയെ ശിശു സംരക്ഷണ വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ കുട്ടിയുടെ അമ്മ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisements

Advertisement