എല്ലാ ആഴ്ച്ചകളിലും കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, പതിനഞ്ചുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

40

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഷെല്‍ട്ടര്‍ ഹോമുകളില്‍ വ്യാപകമായ പീഡനം നടക്കുന്നതായി കഴിഞ്ഞ മാസങ്ങളില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാരുടെ സഹായത്തോടെയാണ് അന്തേവാസികാളായ പെണ്‍കുട്ടികള്‍ പലപ്പോഴും പീഡനത്തിന് ഇരയായത്.

Advertisements

പലപ്പോഴും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ആയിരുന്നു ഇത്തരത്തില്‍ ക്രൂരമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. പോലീസ് നടത്തിയ റെയിഡിനെ തുടര്‍ന്ന് രാഷ്ട്രീയക്കാര്‍ ഉള്‍പ്പടേയുള്ളവര്‍ പിടിയിലായിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ താന്‍ അനുഭവിക്കേണ്ടി വന്ന പീഡനത്തെക്കുറിച്ച് ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഏവരേയും ഞെട്ടിക്കുന്നതാണ്.

ഷെല്‍ട്ടര്‍ ഹോമിന്റെ മറവില്‍ നടത്തുന്ന പെണ്‍വാണിഭത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാതിക്രമത്തെക്കുറിച്ചുമായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഉത്തര്‍ പ്രദേശിലെ ദോറിയില്‍ നിന്നുള്ള പതിനഞ്ചുവയസ്സുകാരിയുടേതാണ് വെളിപ്പെടുത്തല്‍.

പോലീസിനോടാണ് പെണ്‍കുട്ടി ഷെല്‍ട്ടര്‍ ഹോമിലെ പീഡനങ്ങളെക്കുറിച്ച് വിവരിച്ചത്. ആഴച്ചകളുടെ അവസാനദിനങ്ങളില്‍ ഷെല്‍റ്റര്‍ ഹോമില്‍ എത്തുന്ന ആഡംബരക കാറില്‍ കയറ്റി പെണ്‍കുട്ടികളെ എങ്ങോട്ട് കൊണ്ടുപോകാറുണ്ടായിരുന്നു.

എന്നാല്‍ ആരാണ് കൊണ്ടുപോയതെന്ന് അവള്‍ക്കറിയില്ല.അപരിചിതരായ മുതിര്‍ന്ന പുരുഷന്‍മാരാണ് കൊണ്ടുപോയിരുന്നത്. അവരുടെ അടുത്തുനിന്നും ക്രൂരമായ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. അവരുടെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ മാത്രമാണെന്ന് അറിയാം. അതും ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാര്‍ പറഞ്ഞിട്ടുള്ള അറിവ് മാത്രമാണ്.

അഭയകേന്ദ്രത്തിനുള്ളിലും ക്രൂരമായ പീഡനങ്ങളായിരുന്നു അനുഭവിക്കേണ്ടി വന്നത്. സ്വതന്ത്രമായി നടക്കാനുള്ള അനുവാദം പോലും ഉണ്ടായിരുന്നില്ല. അഭയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയായ ഗിരിജ ആവശ്യപ്പെടുന്നതിന് എതിര്‍പ്പ് കാണിക്കുന്നവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

Advertisement