ഫോണില്‍ നിറയെ അശ്ലീല ചാറ്റുകള്‍, കാറില്‍ ഗര്‍ഭനിരോധന ഉറകള്‍, പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ ഹസീന്‍ ജഹാന്‍

16

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് അവിഹിത ബന്ധമുണ്ടെന്ന ആരോപണവുമായി ഭാര്യ ഹസീന്‍ ജഹാന്‍. ഒരേസമയം തന്നെ ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്നാണ് ഹസീന്‍ ജഹാന്‍ പറയുന്നത്. ഷമിയുടെ മെസഞ്ചര്‍, വാട്സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, ആരോപണങ്ങള്‍ ഷമി നിഷേധിച്ചു.

ഷമീസ് എഞ്ചോയ്മെന്റ് എന്ന പേരിലാണ് ഷമിയുടെ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉടമ ആരെന്നറിയാത്ത അക്കൗണ്ടില്‍ നിന്നാണ് മെസേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷമി ഒരുസ്ത്രീക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. സ്ത്രീകള്‍ ഷമിക്ക് അയച്ചുകൊടുത്ത അവരുടെ ചിത്രങ്ങളും ഷമി സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങളും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെയെല്ലാം ചിത്രങ്ങള്‍ അവരുടെ പേരും മൊബൈല്‍ നമ്പറും സഹിതമാണ് ജഹാന്‍ പോസ്റ്റിട്ടത്.

Advertisements

താന്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ മഞ്ഞുമലയുടെ ഒരു തുമ്പ് മാത്രമാണെന്നും ഇതിലും നെറികെട്ടവനാണ് അയാളെന്നും ഒരുപാട് സ്ത്രീകളുമായി അയാള്‍ക്ക് ബന്ധമുണ്ടെന്നും ജഹാന്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2014 ല്‍ ഐ.പി.എല്‍ ടീമായ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സാണ് ഷമിക്ക് ആ ഫോണ്‍ നല്‍കിയതെന്നും ജഹാന്‍ പറഞ്ഞു. ഷമിയുടെ ബി.എം.ഡബ്ല്യു കാറില്‍ നിന്നാണ് ഈ ഫോണ്‍ ലഭിച്ചത്. അതിനൊപ്പം ഗര്‍ഭനിരോധന ഉറകളും ഉണ്ടായിരുന്നു. ലോക്ക് ചെയ്തിരുന്ന ഫോണ്‍ നിരവധി പാറ്റേണുകള്‍ മാറിമാറി പരിശോധിച്ചാണ് ഞാന്‍ തുറന്നതെന്നും ജഹാന്‍ വ്യക്തമാക്കി.

ഇതിന് പുറമെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഷമിയും കുടുംബാംഗങ്ങളും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജഹാന്‍ ആരോപിച്ചു. അമ്മയും സഹോദരനും അസഭ്യം പറയാറുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിവരെ അധിക്ഷേപിച്ച അനുഭവമുണ്ടായി. കുടുംബത്തെയും മകളെയും ഓര്‍ത്ത് ഞാന്‍ ക്ഷമിച്ചിരിക്കുകയായിരുന്നു. പക്ഷേ, ഇപ്പോള്‍ നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും അവരുമായി നടത്തിയ അശ്ലീല ചാറ്റുകള്‍ ശ്രദ്ധയില്‍ പെടുകയും ചെയ്തതോടെയാണ് എനിക്ക് നിയന്ത്രണം വിട്ടത്.

ഇനി ഇത് സഹിക്കാനാവില്ല. എല്ലാ തെളിവുകളും വച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും കൊല്‍ക്കത്തയിലെ ജാദവ്പുര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. എന്നാല്‍, ഭാര്യയുടെ ആരോപണങ്ങള്‍ ഷമി ഫെയ്സ്ബുക്കിലൂടെ തന്നെ നിഷേധിച്ചു. ആരോപണങ്ങള്‍ എല്ലാം നുണയാണ്. എന്നെയും എന്റെ ക്രിക്കറ്റ് കരിയറിനെയും തകര്‍ക്കാനുള്ള ഗൂഢനീക്കമാണിതെന്നും ഷമി പറഞ്ഞു.

Advertisement