കൊല്ലത്തെ കെഎസ്ആർടിസി യാത്രക്കാർക്ക് മിനിമം സൗകര്യം നൽകണം, അല്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് മന്ത്രിമാരോട് മുകേഷ്; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

16443

നാട്ടിലെ കെഎസ്ആർടിസി സ്റ്റാൻഡിന്റെ ദു ര വസ്ഥ സംബന്ധിച്ച് പോസ്റ്റിട്ട് എംഎൽഎയായ മുകേഷ്. കഴിഞ്ഞ ദിവസം നടനും എം എൽ എ യുമായ മുകേഷ് മന്ത്രിമാരെയടക്കം രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

സംഭവംവലിയ ചർച്ചയാവുകയും ചെയ്തിരുന്നു. തന്റെ മണ്ഡലത്തിലെ കെഎസ്ആർടിസി സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം ഗതാഗതവകുപ്പിന്റെ അശ്രദ്ധയാണെന്നും മുകേഷ് കു റ്റ പ്പെടുത്തിയിരുന്നു.

Advertisements

കൊല്ലത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം അപ ക ടാ വ സ്ഥയിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മുകേഷ് ചൂണ്ടിക്കാട്ടുന്നുണ്ട്. യാത്രക്കാർക്ക് സുരക്ഷിതമായി കയറി നിൽക്കാനാകുന്ന മിനിമം സൗകര്യമെങ്കിലും വേണമെന്നും മുകേഷ് ആവശ്യപ്പെട്ടു.

മുകേഷിന്റെ കുറിപ്പ് ഇങ്ങനെ: പറയാതെ വയ്യ.. കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി.

ALSO READ- തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ എന്നല്ല പറഞ്ഞത്, തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞത്; പ്രത്യേക ലക്ഷ്യത്തോടെ ദൈവങ്ങളെ കുറ്റം പറയുന്നത് സഹിക്കാനാകില്ല: സുരേഷ് ഗോപി

നിരവധി തവണ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല… യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നൽകാൻ മാനേജ്‌മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും. എന്നും അദ്ദേഹം കുറിച്ചു.

കൂടാതെ, ഈ കുറിപ്പിനോപ്പം അദ്ദേഹം മുൻ ഗതാഗതമന്ത്രി എകെ ശശീന്ദ്രനും നിലവിലെ മന്ത്രി ആന്റണി രാജുവിനും കെഎസ്ആർടിസി മാനേജ്‌മെന്റിനും കെട്ടിടത്തിന്റെ സ്ഥിതി ചൂണ്ടിക്കാട്ടി അയച്ച കത്തുകളും നിയമസഭാ ചോദ്യോത്തരവേളയിൽ വിഷയം ഉന്നയിച്ചതിന്റെ വിവരങ്ങളും പങ്കിട്ടിരുന്നു.

ഈ കുറിപ്പിനെ പരിഹസിച്ച് എത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ കുറിച്ചത് ഇങ്ങനെ:

”ഈ ചങ്ങാതിയല്ലേ പുതുപ്പള്ളിയിൽ പുതിയ ബസ് സ്റ്റാന്റ് വരാൻ ജയ്ക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞതെന്നായിരുന്നു രാഹുൽ പരിഹസിച്ചത്. ഒപ്പം മുകേഷിന്റെ ഒരു ചിത്രവും ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Advertisement