മുല്ലപ്പെരിയാര്‍ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി റോബിന്‍; കേരളം സുരക്ഷിതമെന്ന് ഇപി ജയരാജന്‍

55

ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മുല്ലപ്പെരിയാര്‍. ലോകത്ത് ഏറ്റവും അപകടകരമായ അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതുവരെ ഇതിനു വേണ്ട നടപടി ആരും തന്നെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം ഈ വിഷയത്തെക്കുറിച്ച് ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ മന്ത്രി ഇപി ജയരാജന്റെ ശ്രദ്ധയില്‍പ്പെടുത്തി.

Advertisements

റോബിന്റെ ഭാവി വധു ആരതി പൊടിക്ക് യുവര്‍ സംരംഭക്കുള്ള ബിസിനസ് കേരള മാഗസിന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. പുരസ്‌കാര ദാന ചടങ്ങില്‍ വച്ചാണ് റോബിന്‍ മന്ത്രിയോട് ഇതേക്കുറിച്ച് പറഞ്ഞത്. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടായിട്ട് നടപടി എടുക്കുന്നതിനേക്കാള്‍ അത് ഉണ്ടാവാതെ നോക്കുന്നതല്ലേ നല്ലതെന്ന് റോബിന്‍ ചോദിച്ചു.

also read
സ്വന്തം അഭിപ്രായം പറയാന്‍ അവകാശമില്ലേ, വിനായകനെ കൊന്ന് കൊലവിളിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യത, പൊട്ടിത്തെറിച്ച് നടന്‍ മഹേഷ്

മാത്രമല്ല ന്യൂയോര്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാം കുറച്ച് അപകട ഏരിയയില്‍ ആണെന്നും ഇടുക്കി , തൃശ്ശൂര്‍ , എറണാകുളം, ആലപ്പുഴ , പത്തനംതിട്ട ജില്ലകളെ ഇത് ബാധിക്കും. ഞാനൊരു തിരുവനന്തപുരംകാരന്‍ ആണെങ്കില്‍ പോലും ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. ചികിത്സയെക്കാള്‍ നല്ലത് പ്രതിരോധം ആണെന്ന് ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്. അതിന് നടപടി എടുത്തു കഴിഞ്ഞാല്‍ നമുക്ക് എല്ലാവര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുമായിരുന്നു എന്ന് റോബിന്‍ പറഞ്ഞു.

ഉടന്‍ തന്നെ മന്ത്രി ഇതിനുള്ള മറുപടി കൊടുക്കുകയും ചെയ്തു. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു ടെന്‍ഷനും വേണ്ട . കേരളം സുരക്ഷിതമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട്. പൂര്‍ണ്ണമായി നിങ്ങള്‍ക്ക് വിശ്വസിക്കാം ഒരു കുഴപ്പവും കേരളത്തിന് ഉണ്ടാവില്ലെന്ന് ജയരാജന്‍ പറഞ്ഞു.

 

Advertisement