ബിടെക്ക് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ, ഇനി എന്റെ മോൻ ഇല്ല, എന്നെ കാത്തിരിക്കാൻ, അവന്റെ ബോഡി പോലും ആരും കണ്ടില്ല; സങ്കടം സഹിക്കാൻ ആവാതെ ബീനാ ആന്റണി

164266

ഏറെ വർഷങ്ങളായി മലാളം സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി ബീനാ ആന്റണി. നിരവധി സിനമകളിൽ ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ടെങ്കിലും സീരിയലുകളിൽ സജീവമായതോടെയാണ് ബീന ആന്റണി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. അതാ സമയം അടുത്തിടെ കോവിഡ് ബാധയെ തുടർന്ന് ബീന ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഭർത്താവും നടനുമായ മനോജ് കുമാർ പങ്കുവച്ചിരുന്നു.

ദിവസങ്ങൾക്കകം രോഗമുക്തി നേടി താരം വീട്ടിലേക്ക് മടങ്ങി വന്നെങ്കിലും മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ആയിരുന്നു രോഗകാലമെന്നു താരം തുറന്നു പറയുന്നു.ആരോഗ്യം തീർത്തും മോശമായ സമയത്തും ആശുപത്രിയിലേക്കു പോകാതെ വീട്ടിൽ തന്നെ ഇരുന്നതാണ് തനിക്കു പറ്റിയ വലിയ തെറ്റെന്നു ബീന പറഞ്ഞിരുന്നു.

Advertisement

ആശുപത്രിയിൽ പോയാൽ പിന്നെ മടങ്ങി വരുമോ എന്ന ചിന്തയാണ് തനിക്ക് ആദ്യം ഉണ്ടായിരുന്നതെന്നും അതിനു കാരണം തന്റെ പ്രിയപ്പെട്ട ബെന്നിന്റെ മരണമാണെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ബീന പറയുന്നു.
ആറ് മാസം മുൻപാണ് ബീനയുടെ ചേച്ചി ബിന്ദുവിന്റെ മകൻ ഇരുപത്തി മൂന്നു വയസ്സുകാരൻ ബെൻ കോവിഡ് ബാധിച്ച് മരിച്ചത്.

ബെൻ ആശുപത്രിയിൽ പ്രിയപ്പെട്ടവരെ കാണാൻ കഴിയാതെ കിടന്നു. പിന്നെ മടങ്ങി വന്നില്ല. ആശുപത്രിയിൽ പ്രവേശിച്ചാൽ ആ വിധി തനിക്കുമുണ്ടാകുമോയെന്ന ഭയം ഉണ്ടായിരുന്നുവെന്നു ബീന പറയുന്നു. ബീനാ ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:

അവന്റെ മരണം ഞങ്ങളെയൊക്കെ പിടിച്ചുലച്ചു. മോൻ പോയി ആറു മാസം കഴിഞ്ഞിട്ടും അതിന്റെ ഞെട്ടലിൽ നിന്നു കുടുംബം മോചിതരായിട്ടില്ല. ചെറിയ പ്രായമല്ലേ. ഇരുപത്തി രണ്ട് വയസ്സ്. ബിടെക്ക് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഏതു പ്രായമായാലും മക്കളെ നഷ്ടപ്പെടുന്നതിന്റെ ദുഖം വളരെ വലുതാണല്ലോ. ബെൻ ഫ്രാൻസിസ് എന്നാണ് മോന്റെ പേര്. ഞങ്ങളുടെ വീട്ടിൽ മൂന്ന് പെൺകുട്ടികളാണല്ലോ.

ആദ്യം ഉണ്ടായ ആൺകുട്ടിയാണ്. എല്ലാവരും കൂടി ഓമനിച്ചാണ് വളർത്തിയത്. ഞാൻ ഷൂട്ടിന് പോകാതെ അവനെ നോക്കിയിരുന്നിട്ടുണ്ട്. ഞാൻ ബെന്നാച്ചി എന്നാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിലെ ഓമനയായിരുന്നു ബെന്നാച്ചി. ആരോടും ദേഷ്യപ്പെടുകയൊന്നുമില്ല. എപ്പോഴും ചിരി നിറഞ്ഞ മുഖമാണ്. എപ്പോഴും കുടുംബങ്ങൾ ഒത്തു കൂടും.

ഞങ്ങളെ കാത്തിരിക്കലാണ് അവന്റെ സന്തോഷം. കഴിഞ്ഞ വർഷം പോകാൻ പറ്റിയില്ല. അവനതിൽ വലിയ സങ്കടമായിരുന്നു. ഇനി എന്റെ മോൻ ഇല്ല, എന്നെ കാത്തിരിക്കാൻ. അവന്റെ ബോഡി പോലും ആരും കണ്ടില്ല….ഞാനും അതോടെ മെന്റലിയും ഫിസിക്കലിയും തകർന്നു പോയി എന്ന് ബീന ആന്റണി പറയുന്നു.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബീനാ ആന്റണി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Advertisement