മുരളി വിജയിയുമായി തന്റെ ഭാര്യയ്ക്ക് അവിഹിതവും ഗർഭവും, അപമാനിതനായി തലകുനിച്ച് കളിക്കളം വിട്ടു, ഇപ്പോഴിതാ ജീവിതത്തിലടക്കം ഉഗ്രൻ തിരിച്ചുവരവ്; ദിനേശ് കാർത്തികിന്റെ ജീവിതകഥ വൈറൽ

5270

ക്രിക്കറ്റ് ആരാധകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ദിനേഷ് കാർത്തിക്ക് എന്ന വിക്കറ്റ് കീപ്പർ ബാറ്റർ.
ഇപ്പോൾ തന്റെ ക്രിക്കറ്റ് കരിയറിലെ സ്വപ്നതുല്യമായ ഫോമിലൂടെ കടന്നു പോകുകയാണ് ദിനേഷ് കാർത്തിക്ക്. ഐപിഎൽ 15ാം സീസണിൽ എതിർ ടീമുകൾ ഏറ്റവും കൂടുതൽ പേടിയ്ക്കുന്ന താരങ്ങളിൽ ഒരാളായി മാറിയരിക്കുകയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് താരം കൂടിയായ ദിനേഷ് കാർത്തിക്ക്.

അതേ സമയം എംഎസ് ധോണി എന്ന എക്കാത്തേയും മിക ഫിനിഷർ ദേശിയ ടീമിൽ നിന്നും വിരമിച്ചതോടെ ഇന്ത്യൻ ടീമിൽ ആ വിടവ് ഇപ്പോഴും നികത്താതെ കിടക്കുകയാണ്. പ്രത്യേകിച്ചും ടി20 മത്സരങ്ങളിൽ. കഴിഞ്ഞ ലോകകപ്പിൽ ഹർദ്ദിക് പാണ്ഡ്യ ഈ റോളിലേക്ക് എത്തുമെന്ന് സ്വയം പ്രഖ്യാപിച്ചെങ്കിലും കളിക്കളത്തിൽ ഒന്നും പ്രകടമായില്ല.

Advertisements

ഈ വർഷം വീണ്ടുമൊരു ടി 20 ലോകകപ്പിന് അരങ്ങൊരുങ്ങവെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ ഫിനിഷർ സ്ഥാനം തന്നെയാണ്. എന്നാൽ ഐപിഎല്ലിലെ ദിനേഷ് കാർത്തിക്കിന്റെ പ്രകടനം ഇന്ത്യയുടെ ഈ ആശങ്കകൾക്ക് ആശ്വാസമായി മാറുകയാണെന്നാണ് വിലയിരുത്തൽ.

നേരത്തെ തനിക്ക് ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനുള്ള ആഗ്രഹം ദിനേഷ് കാർത്തിക്ക് തന്നെ വെളിപ്പെടുത്തിയിരുന്നു. ഡൽഹിക്ക് എ തിരായ മത്സര ശേഷം സംസാരിക്കുമ്പോഴാണ് കാർത്തിക്ക് ഇക്കാര്യം പറഞ്ഞത്. എനിക്ക് ഒരു വലിയ ലക്ഷ്യമുണ്ട്, അത് ഞാൻ സമ്മതിക്കുന്നു. അതിനായി ഞാൻ കഠിനമായി പ്രവർത്തിക്കുകയായിരുന്നു.

Also Read
ഗൾഫുകാരന്റെ ഭാര്യയായ രേഷ്മയും നിജിൽ ദാസുമായി വർഷങ്ങളായി അടുത്തബന്ധം, കൊ ല യാ ളി ആണെന്ന് അറിഞ്ഞിട്ടും വലിയ റിസ്‌ക് എടുത്ത് വീട്ടിൽ ഒളിച്ച് താമസിപ്പിച്ചതിന് പിന്നിൽ

രാജ്യത്തിനായി വിശേഷപ്പെട്ടത് എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് എന്റെ ആ യാത്രയുടെ ഭാഗമാണ്. ഇന്ത്യൻ ടീമിന്റെ ഭാഗമാവാൻ സാധിക്കുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ട് എന്നായിരുന്നു കാർത്തിക്ക് പറഞ്ഞത്. അങ്ങനെ ഇപ്പോൾ ദിനേഷ് കാർത്തിക്ക് വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജീവിതത്തിൽ നേരിട്ട സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയർന്ന് പറക്കുന്ന കാർത്തിന്റെ ജീവിതത്തെക്കുറിച്ച്, ജീവിതത്തിലെ രണ്ടാം ഇന്നിങ്ങ്‌സിനു കരുത്തായ രണ്ടാം ഭാര്യയും സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലിനെക്കുറിച്ച്, ഒരു ഇംഗ്ലീഷ് ലേഖനത്തെ ആസ്പദമാക്കിയുള്ള ജയറാം ഗോപിനാഥ് ഈ കുറിപ്പ് തയ്യാറാക്കിയിരക്കുന്നത്.

ജയറാം ഗോപിനാഥിന്റെ കുറിപ്പ് പൂർണരൂപം:

പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രീയപത്നിക്ക്, തന്റെ സഹപ്രവർത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാൽ അയാൾ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവർക്കും ആ ബന്ധത്തെ കുറിച്ച് അറിയുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിക്കേ.

താൻ പരിഹസിക്കപ്പെടുകയാണെന്ന് പോലും തിരിച്ചറിയാതെ, തന്റെ ജോലി സ്ഥലത്ത് പലരുടെയും മുനവെച്ചുള്ള പരിഹാസങ്ങൾക്ക് എത്രയോ തവണ അയാൾ പാത്രമായിട്ടുണ്ടാവാം. തന്റെ പത്നി ഗർഭിണി യാണെന്നും അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ തന്റെ സഹപ്രവർത്തകനാണെന്നും പത്നിയുടെ വായിൽ നിന്ന് കേൾക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥയെ കുറിച്ചോർത്തു നോക്കിക്കേ.

ഈ അവസ്ഥയിലൂടെ എല്ലാം കടന്നുപോയ ഒരു മനുഷ്യനുണ്ട്. പ്രൊഫഷണൽ ലൈഫിലും, പേഴ്സണൽ ലൈഫിലും ഒരുപോലെ അപമാനിതനായ ഒരു മനുഷ്യൻ. അയാളുടെ പേര് ദിനേശ് കാർത്തിക് എന്നാണ്. DK യുടെ ജീവത്തിത്തിലെ വില്ലന്റെ പേര് മുരളി വിജയ് എന്നായിരുന്നു. DK ക്യാപ്റ്റനായിരുന്ന തമിഴ്നാട് രഞ്ജി ടീമിലെ സഹകളിക്കാരൻ. ആദ്യം മുരളി വിജയ്, DK യുടെ പത്നിയെ സ്വന്തമാക്കി, പിന്നലെ തമിഴ്നാട് രഞ്ജി ടീമിന്റെ ക്യാപ്റ്റൻസി.

Also Read
അച്ഛന് എതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി മകൾ മീനാക്ഷി മഞ്ജുവിന്റെ മുന്നിൽ, അവസാന അടവുമായി ദിലീപ്, പക്ഷേ മഞ്ജു വാര്യർ ചെയ്തത്

ചെന്നൈയ്ക്കു ഒരു IPL ടീം ഉണ്ടായപ്പോൾ, മുരളി വിജയ് അവിടെ മിന്നും താരമായി. ഒരു കാലത്ത് DK യ്ക്ക് സ്വന്തമായിരുന്ന ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ ഓപ്പണറുടെ സ്ഥാനവും മുരളി വിജയ് സ്വന്തമാക്കി. പേഴ്‌സണൽ ലൈഫിലും, പ്രൊഫഷണൽ ലൈഫിലും എല്ലാം നഷ്ടപെട്ട് അപമാനിതനായ DK ഒരുപക്ഷെ രാമായണത്തിലെ വൈദ്ദേഹിയെ പോലെ ഭൂമി പിളർന്നു അന്തർധാനം ചെയ്യാൻ സാധിച്ചിരുന്നെങ്കിലെന്നു ഒരുവേള ആഗ്രഹിച്ചി
രുന്നിരിക്കാം.

താളം തെറ്റിയ DK യുടെ ജീവിതത്തിനെ നേർവഴിയിലേക്ക് നയിക്കാൻ, റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തിലെ റിയാന ക്യാൻറ്ററിനെ പോലെ, ആൻഡ്രേ അഗാസിയുടെ ജീവിതത്തിലെ സ്റ്റെഫി ഗ്രാഫിനെ പോലെ, മാലാഖയെ പോലൊരു പെണ്ണ് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ദീപിക പള്ളിക്കൽ ഇന്ത്യയുടെ നാഷണൽ സ്‌ക്വാഷ് പ്ലയെർ.

ദീപികയുടെ പ്രചോദനത്താൽ, DK ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തി, ഇന്ത്യൻ വൈറ്റ് ബോൾ ടീമിൽ തിരികെയ്യെത്തി. നിദാസ് ട്രോഫി ഫൈനലിൽ എന്നെന്നും ഓർമ്മിക്കാനൊരു ഇന്നിങ്സ് കളിച്ചു. 2019 ലെ ODI വേൾസ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി. എന്നാൽ പ്രായവും, IPL ലെ ഫോമും DK യ്ക്ക് എതിരായിരുന്നു.

ധോണിയുടെ പിൻഗാമി എന്ന നിലയിലേക്കുള്ള റിഷഭ് പന്തിന്റെ വളർച്ചയും അയാളുടെ പ്രതീക്ഷകളുടെ വാതിലുകൾ കൊട്ടിയടച്ചു. അയാളുടെ ജീവിത പങ്കാളിയായി മാറികഴിഞ്ഞിരുന്ന ദീപിക അവിടെയും അയാളുടെ വഴികാട്ടിയായി. അയാളുടെ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ ശേഷം, കളിക്കളത്തിൽ തിരികെയെത്തി 2022 ലെ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണങ്ങൾ നേടി, അസാധ്യമായതൊന്നുമില്ലെന്ന്‌ അവർ അയാൾക്ക്‌ കാണിച്ചു കൊടുത്തു.

ദീപശിഖയിൽ നിന്ന് പകർന്നു കിട്ടിയ അഗ്നിനാളം പോലെ ദീപികയുടെ നേട്ടം അയാളിൽ ഒരു ഉൽപ്രേരകമായി വർത്തിച്ചു. അഞ്ചര കോടി രൂപയ്ക്കു തന്നെ സ്വന്തമാക്കിയ RCB യ്ക്ക് വേണ്ടി അയാൾ കായ്കൽപ്പം ചെയ്ത് ജരാനരകൾ ഉപേക്ഷിച്ച് യുവത്വം വീണ്ടെടുത്തു. ഇരുപത്തിയൊന്നിന്റെ ചുറുചുറുക്കോടെ അയാൾ RCB യുടെ ചുവപ്പും കറുപ്പും കലർന്ന ജഴ്സിയിൽ ക്രീസിൽ താണ്ടവമാടിയപ്പോൾ, ഏത് ലക്ഷ്യവും അയാൾക്ക്‌ മുൻപിൽ ചെറുതാണ് എന്ന് ക്രിക്കറ്റ് ലോകത്തിന് തോന്നി തുടങ്ങി.

Also Read
പുറത്തൊക്കെ പോകുമ്പോൾ അവരൊക്കെ വന്ന് എന്നെ കെട്ടിപ്പിടിക്കും, ആരാധകരെ കുറിച്ച് സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ജലി

ഓസ്ട്രേലിയിലേക്ക് പറക്കുന്ന ഇന്ത്യൻ ലോകകപ്പ് ടീമിൽ ഫിനിഷറായി തന്റെ പേര് അയാൾ ആലേഖനം ചെയ്ത് കൊണ്ടിരിക്കുകയാണ്. അയാൾക്ക്‌ പ്രചോദനമായി, കരുത്തായി ദീപിക കൂടെതന്നെയുണ്ട്. പഴമൊഴി പറയുന്നതുപോലെ, വിജയിച്ച പുരുഷന്റെ പിന്നിൽ നിൽക്കുന്ന സ്ത്രീയായിട്ടല്ല. വിജയിക്കുന്ന പുരുഷന്റെ കൈപിടിച്ച് വഴികാട്ടി കൂടെ നിൽക്കുന്ന സ്ത്രീയായിട്ട്.

History tells “Behind every sucessfull man, there is a woman”. History was wrong.
“Woman is not behind the man, she is with him.. holding his hand.. Inspiring him to success.
🖋️ജയറാം ഗോപിനാഥ്
(Inspired by an English Article by Govindas Swaminath Rangathanathan)

Advertisement