ദിലീപിനുവേണ്ടി ഒരു വർഷത്തോളം കെടാവിളക്ക് കത്തിച്ച് പ്രാർത്ഥിച്ച് ഒരമ്മ, നിറമിഴികളോടെ കൈ കൂപ്പി നന്ദിപറഞ്ഞ് താരം

141

മലയാളികളുടെ പ്രിയങ്കരനായ നടൻ ദിലീപിന് സൂര്യ ടിവി ഒരുക്കിയ സർപ്രൈസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ താരത്തിന് വേണ്ടി നടത്തിയ പ്രാർത്ഥനകളെ കുറിച്ചും വഴിപാടുകളെ കുറിച്ചും നിറകണ്ണുകളോടെ പറയുകയാണ് ഒരു അമ്മ. ഈ വീഡിയോ ദിലീപ് ആരാധകരുടെ സോഷ്യൽ മീഡിയ പേജുകളിലാണ് പ്രചരിക്കുന്നത്.

സൂര്യ ടിവിയുടെ ഏറ്റവും പുതിയ സെലിബ്രിറ്റി പരിപാടിയായ അരം + അരം = കിന്നരം എന്ന പരിപാടിയുടെ ആദ്യത്തെ എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ് ദിലീപ് പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങിയപ്പോൾ ഒരു വർഷക്കാലത്തോളം ക്ഷേത്രത്തിൽ കെടാവിളക്ക് തെളിച്ച് വഴിപാട് നടത്തിയതായി ആ അമ്മ പറഞ്ഞത്.

Advertisements

ALSO READ

ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് മൃദുല വിജയിയും യുവകൃഷ്ണയും, ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും

ആയിരം ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവർക്ക് വീടുവച്ചുനൽകുന്ന ഒരു പദ്ധതി ആരംഭച്ചിരുന്നതായും എന്നാൽ പതിനൊന്നോളം വീടുകൾ മാത്രമേ പൂർത്തീകരിക്കാനായുള്ളൂ, പിന്നീട് ആ പദ്ധതി ഫ്രീസ് ചെയ്തു വെയ്ക്കുകയായിരുന്നെന്നും ദിലീപ് ഷോയിലൂടെ വ്യക്തമാക്കുകയായിരുന്നു.

തുടർന്ന് ഈ പദ്ധതിയിൽ വീട് ലഭിച്ച ഒരമ്മയെയും മകളെയും ദിലീപിന് സർപ്രൈസായി വേദിയിലെത്തിക്കുകയായിരുന്നു അണിയറപ്രവർത്തകർ. അമ്മയുടെയും മകളുടെയും കഥ നിറകണ്ണുകളോടെയാണ് ദിലീപ് കേട്ടത്. ഇതിനിടയിലാണ് ഒരുവർഷത്തോളം കെടാവിളക്ക് കത്തിച്ച് പ്രാർത്ഥിച്ച സംഭവം അമ്മ വേദിയിൽ പറഞ്ഞത്. അതിന്റെ പേരിൽ ഒത്തിരി പേരുദോഷം കേട്ടെന്നും ആ അമ്മ നിറകണ്ണുകളോടെ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.

ഇതു കേട്ട് ഇരുകൈകളും കൂപ്പി കുമ്പിട്ടിരിക്കുകയായിരുന്നു ദിലീപ്. വേദിയിലിരുന്ന മറ്റു താരങ്ങളുടെ കണ്ണുകളും നിറഞ്ഞു. നിങ്ങളെ പോലുള്ളവർ എന്നെ വിശ്വസിക്കുന്നു എന്നത് തന്നെയാണ് തന്റെ വലിയ ശക്തിയെന്നും ഇവിടെ തന്നെ ക്ഷണിക്കുന്നതും കാണിക്കുന്ന സ്‌നേഹവുമൊക്കെ തന്നിലുള്ള വിശ്വാസമാണെന്നും ദിലീപ് പറഞ്ഞു.

ALSO READ

ഏഴു വർഷങ്ങൾക്ക് ഒടുവിൽ പ്രണയസാഫല്യം, എലീന ഇനി രോഹിത്തിന് സ്വന്തം, എലീന പടിക്കൽ വിവാഹിതയായി, വീഡിയോ

കേരളത്തിലെ ജനങ്ങളാണ് എന്നെ ഇവിടെ ഉണ്ടാക്കിയത്. കുറെ ആളുകൾ അങ്ങനെ കുറെ കാര്യങ്ങൾ ചെയ്യുന്നു, ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷേ എന്നെ സ്‌നേഹിക്കുന്ന ഒരു വലിയ ശതമാനം ആളുകളും എന്റെ കൂടെയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നു. ഇത് പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലാണെന്നും ദിലീപ് പറഞ്ഞു.

അത്തരത്തിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ച ലക്ഷക്കണക്കിന് പേരെ തങ്ങൾക്കറിയാമെന്ന് സീരിയൽ നടൻ സാജൻ സൂര്യയും ഷോയിൽ പറയുന്നുണ്ട്.

‘സത്യം എന്തെന്ന് പോലും തിരക്കാതെ എത്ര പേര് തള്ളി പറഞ്ഞാലും അദ്ദേഹത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ജനങ്ങളാണ് ആ മനുഷ്യന്റെ ശക്തി’ എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

 

Advertisement