ആരോടൊക്കെ ചാറ്റ് ചെയ്യുന്നു എന്നറിയണം പിന്നെ ഫോട്ടോസ് അടിച്ചുമാറ്റണം: സുഹൃത്തായാലും കാമുകനായാലും തരംകിട്ടിയാല്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ ഫോണിലെ വാട്‌സ്ആപ്പ് ചാറ്റ് പരിശോധിക്കുന്നത് ഇതിനൊക്കെയാണ്

24

ആരോടൊക്കെ ചാറ്റ് ചെയ്യുന്നു എന്ന് അറിയാനുള്ള ആകാംക്ഷയില്‍ പെണ്‍കുട്ടികളുടെ ഫോണിലെ വാട്‌സ്ആപ്പ് ചാറ്റ് പരിശോധിക്കുന്നവരാണ് ഒട്ടുമിക്ക ആണ്‍കുട്ടികളും എന്നാണ് ഈയടുത്ത് നടത്തിയ മനഃശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പരിചയക്കാരോ സുഹൃത്തുക്കളോ ഉള്ളപ്പോള്‍ ഫോണ്‍ ലോക്ക് ചെയ്യാതെ വച്ചിട്ടു പോകുന്നവരാണ് മിക്ക പെണ്‍കുട്ടികളും. ഇങ്ങനെ ചെയ്താല്‍ പല അപകടങ്ങളുമുണ്ട്.

പെണ്‍കുട്ടികളുടെ ഫോണിലെ വാട്‌സ്ആപ്പ് ചാറ്റ് പരിശോധിക്കാന്‍ ആണ്‍കുട്ടികള്‍ക്ക് വിരുത് കൂടുതലാണെന്നാണ് മനഃശാസ്ത്ര പഠനങ്ങള്‍ പറയുന്നത്. ആരോടൊക്കെ ചാറ്റ് ചെയ്യുന്നു എന്ന് അന്വേഷിക്കാനുള്ള ആകാംക്ഷയാണ് ഇതിനു പിന്നില്‍.

Advertisements

ഫോട്ടോ ഗാലറിയാണ് ഇവര്‍ രണ്ടാമത് ലക്ഷ്യം വയ്ക്കുന്നത്. നമ്മുടെ ചിത്രങ്ങള്‍ നമ്മളറിയാതെ ട്രാന്‍സ്ഫര്‍ ചെയ്‌തെടുക്കാനും ഷെയര്‍ ചെയ്യാനും ഇത് ഇടയാക്കും.

മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണാണെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം വേഗത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനാകും.

ഒരു തവണ പര്‍ച്ചേസ് ചെയ്താല്‍ സ്‌പൈ ആപ്ലിക്കേഷന്‍ അഞ്ച് ഡിവൈസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സ്ബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് തുല്യമാണ്. സുഹൃത്തിനോ സഹപ്രവര്‍ത്തകനോ ഫോണ്‍ ലോക്ക് ചെയ്യാതെ നല്‍കിയാല്‍ അവര്‍ നമ്മുടെ ഫോണില്‍ സ്‌പൈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌തേക്കാം.

ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നറിയാം

ചില ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നമ്മുടെ ഗാലറിയിലെ ഫോട്ടോകളും വിഡിയോകളും ചോരാന്‍ സാധ്യതയുണ്ട്. ഇതറിയാന്‍ ഏറ്റവും നല്ല മാര്‍ഗം മൊബൈല്‍ ഡേറ്റ ഉപയോഗം വളരെ കൂടുന്നുണ്ടോ എന്നു വിശകലനം ചെയ്യുകയാണ്.

സാധാരണ ഉപയോഗിക്കുന്നതിനെക്കാളും വളരെയധികം ഡേറ്റ ഉപയോഗിച്ചതായി കാണുന്നുണ്ടെങ്കില്‍ ബള്‍ക്ക് ആയി ഫോട്ടോയോ വിഡിയോയോ അപ്‌ലോഡ് ആയതിന്റെ ലക്ഷണമാകാം. മൊബൈല്‍ ഡേറ്റ സെറ്റിങ്ങ്‌സില്‍ നോക്കിയാല്‍ ഓരോ ആപ്ലിക്കേഷനും ഉപയോഗിച്ച ഡേറ്റ പ്രത്യേകമായി മനസ്സിലാക്കാം.

അധികം ഉപയോഗിക്കാത്ത ആപ്ലിക്കേഷന്‍ വളരെക്കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നതായി കണ്ടാല്‍ ശ്രദ്ധിക്കണം. ക്യാമറ, ഗാലറി പോലുള്ള ചെറിയ ഡേറ്റ ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ ധാരാളം ഡേറ്റ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചോര്‍ച്ചയുണ്ടെന്നു മനസ്സിലാക്കാം.

ഉപയോഗിക്കാത്ത സമയങ്ങളിലും രാത്രിസമയത്തും മൊബൈല്‍ ഡേറ്റ ഓഫ് ആക്കി ഇടണം. ആഴ്ചയിലൊരിക്കല്‍ ഈ പരിശോധന ചെയ്യണം.

Advertisement