ADVERTISEMENT
Home kerala

പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്: ദേവനെ തേച്ചൊട്ടിച്ച് എസ് ശാരദക്കുട്ടി

54
ADVERTISEMENT

തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ് നടൻ ദേവൻ. തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും പാർട്ടിയെ കുറിച്ചും റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റർ പരിപാടിയിൽ പങ്കെടുത്ത ദേവൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.

മോദിയെ സ്തുതിക്കും ബിജെപിയെ എന്നിട്ട് തള്ളിയും പറയും. ബിജെപി അണികളിൽ പരമാവധി ആശയ കുഴപ്പം ഉണ്ടാക്കുക എന്ന തന്ത്രവും ഉള്ളതായി ബിജെപി നേതാക്കളും കരുതുന്നു. സ്വന്തം പാർട്ടിയിലേക്ക് ബിജെപിയിൽ നിന്നും ആളേ പിടിക്കാനാണ് ദേവൻ ശ്രമിക്കുന്നത് എന്നും ആരോപണം ഉയർന്നിരുന്നു.

ADVERTISEMENT

ഇപ്പോൾ ദേവന് എതിരെ രൂക്ഷവിമർശനുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും, ബിജെപിയിൽ എന്തുകൊണ്ട് ചേർന്ന് പ്രവർത്തിച്ചില്ല എന്നതിനെ കുറിച്ചും ഒരു ചാനൽ പരിപാടിയിൽ തുറന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശാരദക്കുട്ടി വിമർശനം ഉന്നയിച്ചത്.

തന്റെ കാഴ്ച്ചപ്പാടിൽ മോദി ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ പോളിസികളിലും വികസന പ്രവർത്തനങ്ങളും തന്നെ അതിയായി ആകർഷിച്ചുവെന്നാണ് ദേവൻ പറഞ്ഞത്. നിങ്ങൾ സിനിമയ് ക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ, പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുതെന്നാണ് ശാരദക്കുട്ടി പറയുന്നത്.

സിനിമയിൽ കാണുന്ന നിങ്ങളെ ഇഷ്ടമുള്ളതു കൊണ്ടു പറയുന്നതാണെന്നും ശാരദക്കുട്ടി ഓർമ്മിപ്പിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശാരദകുട്ടി ദേവന് എതിരെ രംഗത്ത് എത്തിയത്.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

സ്‌ക്രിപ്റ്റിന്റെ ഗുണം, സംവിധായകന്റെ കയ്യടക്കം, താരങ്ങൾക്കു മേലുള്ള നിയന്ത്രണം,അഭിനേതാവിന് ശരീരഭാവങ്ങളിലൂടെ മറ്റൊരാളായി പരിണമിക്കാനുള്ള അപാരമായശേഷി, ശബ്ദവിന്യാസത്തിലെ നിയന്ത്രണം ഇതെല്ലാം ചേർന്നു വന്നാലാണ് നല്ല ഒരു കഥാപാത്രമുണ്ടാവുക.

ആരണ്യകം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വെള്ളം, തുടങ്ങി എത്രയോ ചിത്രങ്ങളിൽ ദേവനെന്ന നടൻ ഈ ചേരുവകളുടെ സംയോഗത്തിൽ നല്ല ചലച്ചിത്ര സാന്നിധ്യമായിരുന്നിട്ടുണ്ട്. നല്ല സൗന്ദര്യവും നല്ല ശബ്ദവുമുണ്ട്.

ദേവന് കുറവുകൾ എന്തൊക്കെയുണ്ടെന്ന് നമ്മളാരും ഇന്നുവരെ ചികഞ്ഞു ചെന്നിട്ടില്ല. ഒരു മാതിരി ബുദ്ധിയുള്ളവർക്ക് ഒക്കെയറിയാം മികച്ച മാധ്യമ പ്രവർത്തകരുടെ മുന്നിൽ അഭിമുഖത്തിനു ചെന്നിരിക്കണമെങ്കിൽ പ്രാഥമികമായി എന്തൊക്കെ തയ്യാറെടുപ്പുകൾ വേണമെന്ന് . അവർ കയ്യിലുള്ള പാതാള കരണ്ടിയെടുത്ത് നിങ്ങളുടെ അണ്ണാക്കു വഴി താഴേക്കിറക്കി അങ്ങടിത്തട്ടിൽ കിടക്കുന്നവ വരെ എല്ലാം വലിച്ചു പുറത്തെടുക്കും.

ബുദ്ധിയുടെ ഉപരിതലത്തിൽ പോലും കാര്യമായിട്ട് ഒന്നുമില്ലാത്ത ദേവൻ ഒന്നാലോചിച്ച് വേണമായിരുന്നു റിപ്പോർട്ടറിലെ എഡിറ്റേഴ്‌സിനു മുന്നിൽ ചെന്നിരിക്കാൻ. ഇയർ ബഡ് ചെവിയിലിട്ടുരുട്ടുന്ന ലാഘവത്തോടെയും സുഖത്തോടെയുമാണ് നികേഷും ടീമും ദേവനെ തിരിച്ചു കൊണ്ടിരുന്നത്.

പ്രിയപ്പെട്ട ദേവൻ നിങ്ങൾ നല്ല സംവിധായകർക്കൊപ്പം അഭിനയിക്കു. സ്വന്തം വർത്തമാനം പറയാത്തിടത്തോളം നിങ്ങളെ മലയാളികൾ ഇഷ്ടപ്പെടും. ലക്ഷം മാനുഷർ കൂടുമ്പോളതിൽ ലക്ഷണമുള്ളവരൊന്നോ രണ്ടോ എന്നല്ലേ.

നിങ്ങൾ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ, പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്. സിനിമയിൽ കാണുന്ന നിങ്ങളെ ഇഷ്ടമുള്ളതു കൊണ്ടു പറയുന്നതാണ് – എസ് ശാരദക്കുട്ടി.

ADVERTISEMENT
error: Content is protected !!