Home India

പ്രമുഖ സിനിമാ സീരിയല്‍ നടി റിയാമിക തൂങ്ങി മരിച്ച നിലയില്‍

132

ചെന്നൈ:തമിഴ് സിനിമാ സീരിയല്‍ നടി റിയാമിക(26) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്റെ ഫ്‌ളാറ്റിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Advertisements

മരണം കാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നമാണെന്നും അതല്ല കാമുകനുമായുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്.

ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിയ സഹോദരനാണ് റിയയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

അതേസമയം കാമുകന്‍ ദിനേശ് ഇടയ്ക്ക് ഈ ഫ്ളാറ്റിലേക്ക് വന്നിരുന്നതായും ഇരുവരും തമ്മില്‍ വഴക്കുണ്ടായതുമായാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ദിനേശിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ടെലിവിഷന്‍ സീരിയലുകളില്‍ സഹനടിയായും ചില സിനിമകളിലും റിയാമിക അഭിനയിച്ചിട്ടുണ്ട്.

കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്സ് വീഡിയോസ് തമിഴ് മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാ മിക സിനിമയില്‍ ഇടംപിടിക്കുന്നത്. റിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement