രാഷ്ട്രപതിക്ക് വധഭീഷണി, തൃശ്ശൂരില്‍ പൂജാരി അറസ്റ്റില്‍

18

തൃശ്ശൂര്‍: കേരള സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി. സംഭംവഭവത്തില്‍ തൃശ്ശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍ അറസ്റ്റിലായിലായി. തൃശ്ശൂര്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്. തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ് ശതാബ്ദി ആഘോഷിക്കാനെത്തുമ്ബോള്‍ വധിക്കുമെന്നായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വന്നത്. തുടര്‍ന്ന് ഫോണ്‍ നമ്ബര്‍ കണ്ടെത്തി പോലീസ് ജയരാമനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യലഹരിയിലാണ് ഫോണ്‍ ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം പോലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.

Advertisements

തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദു ഭാര്യ സവിതാ കോവിന്ദും കേരളത്തില്‍ എത്തിയത്. ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഇരുവരേയും സ്വീകരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകീട്ട് കൊച്ചിയിലേക്കും അവിടെ നിന്ന് പിന്നീട് തൃശ്ശൂരിലേക്കും തിരിക്കും.

മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് തൃശൂരില്‍ നിന്നും വധഭീഷണി. പൂജാരി പൊലീസ് പിടിയില്‍. ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇദേഹം വധഭീഷണി മുഴക്കിയത്. തൃശൂരിലെ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുമ്പോള്‍ ബോംബ് വെച്ച് രാഷ്ട്രപതിയെ കൊലപ്പെടുത്തുമെന്നാണ് ഇദേഹം ഭീഷണി മുഴക്കിയത്. ഇന്നു പുലര്‍ച്ചെ ഒരു മണിക്കാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ജയരാമന്റെ ഫോണ്‍ കോള്‍ എത്തുന്നത്. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നിന് മുമ്പ് ഇദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയിലാണ് ഫോണ്‍ വിളിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. രാഷ്ട്രപതി തിരികെ ഡല്‍ഹിയിലേക്ക് മടങ്ങും വരെ ഇദേഹത്തെ കരുതല്‍ തടങ്കില്‍ വെയ്ക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് രാഷ്ട്രപതിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നിയമസഭയുടെ വജ്രജൂബിലി ആഘോഷം ഇന്നു രാവിലെ ഉദ്ഘാടനം ചെയ്തശേഷം വൈകുന്നേരം കൊച്ചിയിലെത്തുന്ന രാഷ്ട്രപതി നാളെ വൈകുന്നേരം മടങ്ങും. കൊച്ചിയില്‍ചൊവ്വാഴ്ച രാവിലെ ഹൈക്കോടതി ചീഫ്ജസ്റ്റിസും ജഡ്ജിമാരുമായി ചര്‍ച്ച നടത്തും.

ഹെലികോപ്റ്ററില്‍ തൃശൂരിലേക്കു പോകുന്ന രാഷ്ട്രപതി സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രത്തിലും ചൊവ്വാഴ്ച ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 12.45-ന് ക്ഷേത്രത്തില്‍ എത്തും. 1.05-ന് പുറത്തുകടക്കും. ഈ സമയം ഭക്തര്‍ക്ക് ദര്‍ശനനിയന്ത്രണമുണ്ടാകും.

ഉച്ചപ്പൂജയ്ക്ക് 11.30-ന് ക്ഷേത്രഗോപുരനട അടച്ചാല്‍ ഉച്ചയ്ക്ക് 12.30-നാണ് തുറക്കുക. തുറന്നാല്‍പിന്നെ രാഷ്ട്രപതി വന്നുപോയിട്ടേ ഭക്തരെ അകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. രണ്ടുമണിക്ക് പതിവുപോലെ നട അടയ്ക്കും.
ഗുരുവായൂരില്‍നിന്ന് 1.15-ന് രാഷ്ട്രപതി മമ്മിയൂരില്‍ എത്തും. 15 മിനിറ്റ് ദര്‍ശനം കഴിഞ്ഞ് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയാലുടന്‍ രാഷ്ട്രപതി മടങ്ങും.

രാഷ്ട്രപതിയുടെ വരവ് പ്രമാണിച്ച് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രാഷ്ട്രപതി വന്നിറങ്ങുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഞായറാഴ്ച ഹെലികോപ്റ്റര്‍ ട്രയല്‍ റണ്‍ നടത്തി. തൃശ്ശൂര്‍ ഐ.ജി. എം.ആര്‍. അജിത്കുമാര്‍, എ.സി.പി. പി.എ. ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ഷേത്രപരിസരത്ത് പരിശോധന നടത്തി. ബോംബ്-ഡോഗ് സ്‌ക്വാഡുകളും ഇവിടെയുണ്ട്. ഉച്ചക്ക് 2.45 നു പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക്

Advertisement