ദി ബീറ്റിൽസ്, കുമ്പളങ്ങി നൈറ്റ്‌സ്, ഐസിസിയുടെ ഫാബ് ഫോർ ചിത്രം വൈറലാകുന്നു

24

ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ചിത്രത്തിൽ നാല് ടീമുകൾ മാത്രമാണുള്ളത്. മുൻ ചാമ്പ്യൻമാരായ ഇന്ത്യയും നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയും ഇതുവരെ കിരീടം നേടാൻ സാധിക്കാത്ത ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലൻഡും.

നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനേയും രണ്ടാം സെമിയിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയുമായും ഏറ്റുമുട്ടും. സെമി പോരാട്ടത്തിന് മുന്നോടിയായി ഐസിസി പങ്കുവച്ച നാല് നായകൻമാരേയും അണിനിരത്തിയുള്ള ചിത്രം ഇപ്പോൾ വൈറലായി മാറുകയാണ്.

Advertisements

ലണ്ടൻ ആസ്ഥാനമായുള്ള ഇംഗ്ലീഷ് റോക്ക് ബാൻഡ് സംഘമായ ദി ബീറ്റിൽസ് പുറത്തിറക്കിയ ‘അബ്ബേ റോഡ്’ എന്ന ആൽബത്തിന്റെ കവർ ചിത്രത്തെ അനുകരിച്ചാണ് ഐസിസി നാല് നായകൻമാരേയും അവതരിപ്പിച്ചത്.

1969 സെപ്റ്റംബർ 26ന് ബിറ്റിൽസിന്റെ 11ാം ആൽബമായാണ് അബ്ബേ റോഡ് പുറത്തിറങ്ങിയത്. ഈ വിഖ്യാത കവർ ചിത്രത്തിന്റെ ഒട്ടേറെ അനുകരണങ്ങൾ പിൻകാലത്ത് പുറത്തുവന്നിരുന്നു.

സമാനമായ അനുകരണം മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും പ്രത്യക്ഷപ്പെട്ടു. ഈ പോസ്റ്ററിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

Advertisement