Home Sports

കേറി പോകൂ ചതിയാ ഡേവിഡ് വാർണറെ കൂവി വിളിച്ച് കാണികൾ

33

ഇംഗ്ലണ്ട് ഓസ്ട്രേലിയ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയൻ ഓപ്പണിംഗ് ബാറ്റസ്മാനായ ഡേവിഡ് വാർണറെ കൂകി വിളിച്ച് കാണികൾ.

ആരോൺ ഫിഞ്ചിനൊപ്പം ഓപ്പണിംഗ് ബാറ്റസ്മാനായ വാർണറെ കേറി പോകൂ ചതിയാ എന്ന് വിളിച്ചാണ് കാണികൾ കളിയാക്കിയതും കൂകിവിളിച്ചതും.

Advertisements

ഇന്നിംഗ്സ് ഓപ്പൺ ചെയ്ത വാർണർ 55 പന്തിൽ 43 റൺസെടുത്ത് പുറത്തായി.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ പന്ത് ചുരണ്ടൽ വിവാദത്തിൽ ഒരു വർഷത്തിന്റെ വിലക്കിന് ശേഷമാണ് വാർണറും, സ്മിത്തും ടീമിൽ തിരികെ എത്തിയത്.

എന്നാൽ തിരികെ വന്ന വാർണറെയും, സ്മിത്തിനെയും നേരത്തെയും കാണികൾ കൂകിവിളിച്ചിരുന്നു.

ഓസ്ട്രേലിയയുടെ ലോകകപ്പ് ജേഴ്സസിയിൽ നിൽക്കുന്ന വാർണറുടെ ചിത്രത്തിൽ ചതിയനെന്ന് എഴുിതിച്ചേർത്ത് ഈ ചിത്രം ട്വീറ്റ് ചെയ്ത ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാർമി ആർമിയും നേരത്തെയും രംഗത്തെത്തിയിരുന്നു.

Advertisement