ഇത്തവണത്തെ ലോകകപ്പിൽ പാകിസ്താനെ തോൽപിച്ച് ഇന്ത്യ ചരിത്രം ആവർത്തിച്ചതിന്റെ അലയൊലികൾ ക്രിക്കറ്റ് ലോകത്ത് ഇനിയും അവസാനിച്ചിട്ടില്ല.
ഇന്ത്യ പാക് മൽസരത്തിന്റെ ഓരോ നിമിഷങ്ങളും വീണ്ടും ചർച്ചയാക്കുകയാണ് സൈബർ ഇടങ്ങളിൽ ആരാധകർ. അതിനിടെയാണ് രസകരമായ ഒരു സംഭവം ഇന്ത്യൻ ആരാധകരുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്.
Advertisements
  
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കു മുന്നിൽ കൈകൂപ്പി നിൽക്കുന്ന പാക് ഓൾറൗണ്ടർ ഇമാദിന്റെ വീഡിയോ ദൃശ്യമാണത്. കോഹ്ലി റൺസിനായി ഓടുന്നതിനിടയിലാണ് ഈ സന്ദർഭം.
അറിയാത കൈകൂപ്പി പോയതാണെന്ന് പാക് ആരാധകർ വാദിക്കുമ്പോൾ ഇമാദ് കോഹ്ലിയോട് ഒന്ന് ഔട്ടാകാമോ എന്ന് അഭ്യർത്ഥിക്കുന്നതാണെന്ന് ഇന്ത്യൻ ആരാധകരും പറയുന്നു.
കോഹ്ലി ഇമാദിനോട് എന്തൊക്കെയോ പറയുന്നുണ്ട്. അതെന്താണെന്ന് വ്യക്തമല്ല.
Advertisement 
  
        
            








