കോപ്പ അമേരിക്കയിൽ തകർപ്പൻ ജയത്തോടെ ബ്രസീൽ തുടങ്ങി; അർജന്റീന ഇന്നിറങ്ങും

23

റിയൊ ഡി ജനീറോ: കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ ത്രസിപ്പിക്കുന്ന ജയവുമായി ബ്രസീൽ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീൽ ബൊളീവിയയെ തോൽപിച്ചത്.

50, 53 മിനിറ്റുകളിൽ ഫിലിപ്പെ കുടിഞ്ഞോ ബ്രസീലിനായി രണ്ട് ഗോൾ നേടി. കളി തീരാൻ മിനുറ്റുകൾ ശേഷിക്കേ എവർട്ടൺ മൂന്നാം ഗോൾ നേടി.

Advertisements

കോപ്പ അമേരിക്ക ചരിത്രത്തിൽ ബ്രസീലിന്റെ നൂറാം ജയമായിരുന്നിത്. ആദ്യ പകുതിൽ ഫോം കണ്ടെത്താൻ വിഷമിച്ച ബ്രസീൽ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും നേടിയത്.

പെനാൽറ്റിയിലൂടെയായിരുന്നു ആദ്യ ഗോൾ. മൂന്ന് മിനിറ്റുകൾക്ക് ശേഷം ഹെഡ്ഡറിലൂടെ കുടിഞ്ഞോ ലീഡൂയർത്തി.

85ാം മിനിറ്റിൽ എവർട്ടന്റെ തകർപ്പൻ ഗോൾ ബ്രസീലിന് 3-0ത്തിന്റെ ജയം സമ്മാനിച്ചു. 19ന് വെനസ്വെലയുമായിട്ടാണ് ബ്രസീലിന്റെ അടുത്ത മത്സരം.

മറ്റൊരു മത്സരത്തിൽ ലിയോണൽ മെസിയും സംഘവും ഇന്നിറങ്ങും. പുലർച്ചെ 3.30ന് നടക്കുന്ന മത്സരത്തിൽ കൊളംബിയയാണ് അർജൻീനയുടെ എതിരാളി.

അവസാന രണ്ട് ഫൈനലുകളിലും തോറ്റ അർജന്റീനയ്ക്ക് അഭിമാനപ്പോരാട്ടമാണ്.

Advertisement