അതിന് വേറെ വഴി നോക്കിക്കോ; പാകിസ്താനികൾക്ക് ചുട്ട മറുപടി നൽകി സാനിയ മിർസ

23

ഇന്ത്യയ്ക്ക് മുൻപിൽ ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിൽ വീണ്ടും പാകിസ്ഥാൻ മുട്ടുകുത്തിയതിന് പിന്നാലെ ടെന്നീസ് താരം സാനിയാ മിർസയെയാണ് സമൂഹമാധ്യമങ്ങളിൽ ചിലർ ഉന്നം വെച്ചത്.

ഷുഐബ് മാലിക്ക് പൂജ്യത്തിന് പുറത്താവുക കൂടി ചെയ്തതോടെ സാനിയയ്ക്ക് നേരെയുള്ള അധിക്ഷേപങ്ങളുടെ തീവ്രതയും കൂടി.

Advertisements

ആരാധകരുടെ അധിക്ഷേപങ്ങൾക്ക് ഇപ്പോൾ മറുപടിയുമായി എത്തുകയാണ് സാനിയ.

നിങ്ങൾ നിങ്ങളുടെ നിരാശയും, അസ്വസ്ഥതകളുമെല്ലാം തീർക്കാൻ മറ്റ് വഴികൾ കണ്ടെത്തണമെന്നാണ് ആരാധകരോട് സാനിയ പറയുന്നത്.

ഇന്ത്യയ്ക്കെതിരായ മത്സരത്തിന്റെ തലേദിവസം ഷുഐബ് മാലിക്ക് ഉൾപ്പെടെ മറ്റ് പാക് താരങ്ങൾക്കൊപ്പം പുലർച്ചെ വരെ പാർട്ടിയിൽ സമയം ചിലവഴിച്ചതിനെ ചൊല്ലി സാനിയയ്ക്ക് മേൽ പാക് ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു.

ഇത്രയും പ്രധാനപ്പെട്ട മത്സരത്തിന് മണിക്കൂറുകൾ മാത്രം മുൻപ് രാത്രി ആഘോഷങ്ങളിലേർപ്പെട്ടതിനും, പിസയും, ബർഗറുമടങ്ങുന്ന ഭക്ഷണം കഴിച്ചതിനും പാക് താരങ്ങൾക്ക് മേൽ പാക് ആരാധകർ രൂക്ഷ വിമർശനമാണ് ഈ ദിവസങ്ങളിൽ ഉയർത്തിയത്.

ക്രിക്കറ്റ് ഉപേക്ഷിച്ച് റെസ്ലിങ്ങിന് പോവാൻ വരെ ആരാധകർ പാക് താരങ്ങളോട് പറഞ്ഞു.

Advertisement