Home Entertainment Celebrities

എന്നെ അക്ഷയ് യഥേഷ്ടം ഉപയോഗിക്കുക ആയിരുന്നു, വേറെ ആളെ കിട്ടിയപ്പോൾ എന്നെ ഒഴിവാക്കിയിട്ടു പോയി; അക്ഷയ് കുമാറിന്റെ കൊടും വഞ്ചന വെളിപ്പെടുത്തി ശിൽപാ ഷെട്ടി

17371

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർ താരമാണ് നടൻ അക്ഷയ് കുമാർ. ഹിറ്റുകൾക്ക് പിന്നാലെ ഹിറ്റുകൾ സമ്മാനിച്ചാണ് അക്ഷയ് കുമാർ ബോളിവുഡിലെ സൂപ്പർ താരമായി മാറുന്നത്. കില്ലാഡി കുമാർ എന്ന് വിളിക്കുന്ന അക്ഷയ് കുമാറിന്റെ വ്യക്തി ജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്ന ഒന്നായിരുന്നു.

കഴിഞ്ഞ 21 വർഷമായി ട്വിങ്കിൾ ഖന്നയാണ് അക്ഷയ് കുമാറിന്റെ ജീവിത സഖി. എന്നാൽ ട്വിങ്കിൾ അക്ഷയ് കുമാറിന്റെ ജീവിതത്തിലേക്ക് എത്തുന്നതിന് മുമ്പും പല നടിമാരുമായും അക്ഷയ് കുമാർ പ്രണയത്തിൽ ആയിരുന്നു. ബോളിവുഡിലെ പല മുൻനിര നായികമാരുടെ പേരിന് ഓപ്പവും അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

Advertisements

നടി രേഖ മുതൽ രവീണ ടണ്ടൻ വരെ ഇങ്ങെ അക്ഷയ് കുമാറുമായി പ്രണയത്തിൽ ആയിരുന്ന നടിമാരുടെ പട്ടികയൽ വരും. ബോളിവുഡിലെ ഒരുകാലത്തെ ചൂടേറിയ ചർച്ചാ വിഷയമായിരുന്നു അക്ഷയ് കുമാറിന്റെ പ്രണയ ജീവിതം. തൊണ്ണൂറുകളിൽ ബോളിവുഡിനെ ഇളക്കി മറിച്ച പ്രണയ വാർത്തയായിരുന്നു അക്ഷയ് കുമാറിന് ശിൽപ ഷെട്ടിയുമായുമായും ട്വിങ്കിൾ ഖന്നയുമായും ഉണ്ടായിരുന്ന പ്രണയം.

Also Read
സമ്മർ ഇൻ ബത്‌ലേഹമിന് രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല; പറയാനുള്ളതെല്ലാം ആദ്യ ഭാഗത്തിൽ തന്നെയുണ്ടെന്ന് സിബി മലയിൽ

മേം കില്ലാഡി തു അനാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് അക്ഷയ് കുമാറും ശിൽപ ഷെട്ടിയും പ്രണയത്തിൽ ആകുന്നത്. എന്നാൽ ഈ പ്രണയ ജോഡിയ്ക്ക് അധികനാൾ ആയുസ് ഉണ്ടായിരുന്നില്ല. 2000 ൽ ഒരു അഭിമുഖത്തിൽ അക്ഷയ് കുമാറിനെതിരെ തുറന്നടിച്ച് കൊണ്ട് ശിൽപ ഷെട്ടി രംഗത്ത് എത്തുക ആയിരുന്നു.

തന്റെ അടുത്ത സുഹൃത്തായ ട്വിങ്കിൾ ഖന്നയുമായും അക്ഷയ് കുമാർ പ്രണയത്തിൽ ആയിരുന്നു
എന്നതാണ് തങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ ഉള്ള കാരണമായി ശിൽപ ഷെട്ടി പറഞ്ഞിരുന്നത്.
ഒരേസമയം രണ്ട് പേരെ അവൻ പ്രണയിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞങ്ങളുടെ ബന്ധത്തിൽ ഉടനീളം അവൻ മറ്റൊരാളേയും പ്രണയിച്ചിരുന്നു.

എന്നാൽ ഞാൻ ഒരിക്കലും അവളിൽ നിരാശയല്ല. അവളോട് ഒരു ദേഷ്യവുമില്ല. എന്റെ പുരുഷൻ എന്നെ വഞ്ചിച്ചാൽ അതിൽ അവളെ കുറ്റം പറയുന്നത് എന്തിനാണ്. മറ്റൊരു സ്ത്രീയുടെ മേൽ പഴിചാരുന്നതിൽ അർത്ഥമില്ല. തീർത്തും അവന്റെ പിഴവാണെന്ന് ശിൽപ പറയുന്നു. വ്യക്തിപരമായി പ്രയാസമുള്ള സമയമായിരുന്നു. എല്ലാം കഴിഞ്ഞുവെന്നതിൽ സന്തോഷിക്കുന്നു.

എല്ലാ ഇരുട്ടിന് ശേഷവും വെളിച്ചമുണ്ട്. പ്രൊഫഷണൽ ജീവിതം നന്നായി പോകുമ്പോഴും വ്യക്തി ജീവിതം എന്നെ താഴേക്ക് വലിച്ചിടുകയായിരുന്നു. എന്നാൽ എല്ലാം പഴങ്കഥയായെന്നത് ആശ്വാസം നൽകുന്നതാണ് എന്നും ശിൽപ പറഞ്ഞു. അക്ഷയ് കുമാർ എന്നെ ഉപയോഗിക്കുകയായിരുന്നു. വേറെയൊരാളെ കണ്ടപ്പോൾ അനായാസമായി എന്നെ ഇട്ടിട്ട് പോയി.

Also Read
അവിടെ എത്തിയപ്പോൾ അവർ ഇടാൻ തന്നത് ഇറക്കമില്ലാത്ത വസ്ത്രം, അതുമിട്ട് ഞാൻ ലാലേട്ടന്റെ പുറകിൽ പോയി ഒളിച്ച് നിന്നു, പക്ഷേ: ശ്രുതി രജനാകാന്തിന്റെ വെളിപ്പെടുത്തൽ

എനിക്ക് ദേഷ്യം തോന്നിയ ഒരേയൊരാൾ അവനാണ്. അവന് എല്ലാത്തിനുമുള്ളത് തിരിച്ച് കിട്ടുമെന്നുറപ്പാണ്. ഭൂതകാലത്തെ മറക്കുക അത്ര എളുപ്പമല്ല, പക്ഷെ എനിക്ക് മുന്നോട്ട് വരാനുള്ള കരുത്തുണ്ടായി എന്നതിൽ സന്തോഷമുണ്ട്. ഇന്ന് എന്നെ സംബന്ധിച്ച് അവൻ അടഞ്ഞ അധ്യായമാണ്.

ഇനിയൊരിക്കലും അവനൊപ്പം അഭിനയിക്കുകയില്ല. നമ്മൾ ഒരാളെ പ്രണയിക്കുമ്പോൾ അവർ നമ്മളെ ചതിക്കുക ആണെന്ന് മനസിലാകില്ല. ഞാൻ ഞങ്ങളുടെ സിനിമ പൂർത്തിയാകാനും റിലീസ് ചെയ്യാനും കാത്തിരിക്കുകയായിരുന്നു. എന്റെ നിർമ്മാതാക്കൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്.

എന്റെ വ്യക്തി ജീവിതം തകരുകയാണെന്ന് കരുതി അവരെ വേദനിപ്പിക്കാൻ സാധിക്കില്ല. അതിനാൽ ദഡ്ക്കൻ തീരുന്നത് വരെ കാത്തിരിക്കുകയായിരുന്നു എന്നും ശിൽപ ഷെട്ടി വ്യക്തമാക്കുന്നു. എന്നാൽ ശിൽപയുടെ ആരോപണങ്ങൾ എല്ലാം അക്ഷയ് കുമാർ നിരസിക്കുക ആയിരുന്നു. ശിൽപ അങ്ങനെ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും അക്ഷയ് കുമാർ പറഞ്ഞിരുന്നു.

എന്നാൽ അത് അക്ഷയ് കുമാറിന്റെ മാത്രം അഭിപ്രായമാണെന്നും തന്നോട് ചെയ്തത് വച്ചു നോക്കുമ്പോൾ പിന്നെ അവൻ എന്ത് പറയാനാണെന്നുമായിരുന്നു ശിൽപയുടെ പ്രതികറണം. എന്തായാലും ശിൽപയും അക്ഷയ് കുമാറും പിന്നീട് ഒരുമിച്ച് സ്‌ക്രീൻ പങ്കിട്ടിട്ടില്ല. അക്ഷയ് കുമാർ ട്വങ്കിൾ ഖന്നയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ശിൽപാ ഷെട്ടി രാജ് കുന്ദ്രയെയും വിവാഹം കഴിക്കുക ആയിരുന്നു.

Advertisement