Home Entertainment Celebrities

‘ എനിക്ക് ആരതിയെ ഇഷ്ടമുണ്ടെങ്കില്‍ പ്രശ്‌നമുണ്ടോ? എന്റേതായ തീരുമാനങ്ങളുണ്ട്, മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാറില്ല’; തുറന്നടിച്ച് റോബിന്‍ രാധാകൃഷ്ണന്‍

399

റോബിനും ബ്ലെസ്ലിയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും എല്ലാ സൗഹൃദവും അവസാനിപ്പിച്ചെന്നും പറഞ്ഞ് രംഗത്തെത്തിയ ദില്‍ഷയുടെ നിലപാടാണ് നാളുകളായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. ദില്‍ഷയുടെ നിലപാട് സോഷ്യല്‍ മീഡിയയില്‍ വലിയ തര്‍ക്കത്തിനും കാരണമായി. ദില്‍ഷ നേടിയ വിജയം നേടിയത് റോബിന്‍ കാരണമാണ് എന്നാണ് പലരും വാദിക്കുന്നത്.

എങ്കിലും റോബിനും ബ്ലെസ്ലിയുമായി യാതൊരുവിധ ബന്ധത്തിനും തയ്യാറല്ലെന്ന് ദില്‍ഷ അറിയിച്ചതോടെ തല്‍ക്കാലം എല്ലാം വാദങ്ങളും അവസാനിച്ചെങ്കിലും റോബിന്‍ മാത്രമല്ല റോബിന്റെ ഫാന്‍സും ദില്‍ഷയെ കൈവിട്ടു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് റോബിനെ ഇന്റര്‍വ്യൂ ചെയ്ത ആരതി പൊടിയാണ്.

Advertisements

ബിഗ്ബോസ് ഷോയ്ക്ക് ശേഷം റോബിനുമായി ആരതി പൊടി നടത്തിയ ഇന്റര്‍വ്യൂ വൈറലായിരുന്നു. ദില്‍ഷ-റോബിന്‍ പ്രണയത്തെ കുറിച്ച് ചര്‍ച്ചനടത്തിയിരുന്നവര്‍ വരെ പിന്നീട് ആരതിയും റോബിനും തമ്മില്‍ ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കാന്‍ തുടങ്ങിയത്.

Also Read: റിമി ടോമി മതം മാറി? ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി താരം, ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റുകൾ, വിമർശിച്ചും നിരവധി പേർ

ഇപ്പോഴിതാ ദില്‍ഷ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ആ സ്ഥാനത്ത് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയാണ്.

ഇപ്പോഴിതാ റോബിന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ആരതി പൊടിയെക്കുറിച്ച് റോബിന്‍ സംസാരിക്കുന്നുണ്ട്. ‘ എനിക്ക് ആരതിയെ ഇഷ്ടമുണ്ടെങ്കില്‍ പ്രശ്‌നമുണ്ടോ? അതിന്റെ പേരില്‍ വേറൊരു അനാവശ്യ ചര്‍ച്ചയുടെ ആവശ്യമില്ല.” എന്ന് റോബിന്‍ പറയുന്നു.

” ആരതിക്കൊപ്പം അന്ന് നടന്ന ഇന്റര്‍വ്യു ഒരു ചിറ്റ് ചാറ്റായിരുന്നു. അതില്‍ ശരിക്കും വിവാദപരമായി ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ എന്തുചെയ്യാന്‍,, ഹാപ്പി ചാറ്റൊന്നും ആരും പ്രോത്സാഹിപ്പിക്കുന്നില്ല. എനിക്ക് എന്റേതായ വ്യക്തമായ തീരുമാനങ്ങളുണ്ട്. മറ്റുള്ളവര്‍ പറയുന്നതൊന്നും ഞാന്‍ എടുക്കാറില്ല’ എന്ന് റോബിന്‍ പറയുന്നു.

Also Read: ആ സൂപ്പർ ഹിറ്റ് ഗാന രംഗങ്ങൾക്ക് എല്ലാം ഞാൻ നൃത്തം ചെയ്തത് പീരിഡ്‌സ് ദിവസങ്ങളിൽ, വേദന കുറയ്ക്കാൻ എന്റെ കാലുകൾ മസാജ് ചെയ്ത് തരുന്നത് അച്ഛൻ ആയിരുന്നു: തുറന്ന് പറഞ്ഞ് സായി പല്ലവി

അതേസമയം, തന്നെ ആളുകള്‍ സെലിബ്രിറ്റിയെന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു ചമ്മലാണെന്നും റോബിന്‍ തുറന്നുപറയുന്നു. വലിയ ആഗ്രഹങ്ങള്‍ ഉണ്ടെന്നും അതെല്ലാം അച്ചീവ് ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നും എവിടെ വീണാലും താന്‍ അടുത്ത കാലെടുത്ത് വെക്കുമെന്നും റോബിന്‍ പറയുന്നു.

Advertisement