Home Entertainment Celebrities

രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് സാമന്ത, വഞ്ചിക്കുന്നവർക്ക് ഒരിക്കലും ക്ഷേമം ഉണ്ടാവില്ലെന്ന് തിരിച്ചടിച്ച് സിദ്ധാർത്ഥും, ഇരുവരും പിരിഞ്ഞതിന് ശേഷം പറഞ്ഞത്

299

വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത് തെന്നിന്ത്യൻ സിനിമകളിൽ മുൻനിര നായികയായി തിളങ്ങിയ താര സുന്ദരിയാണ് നടി സാമന്ത. ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള താരം തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്.

അതേ സമയം സിനിമകളോട് ഒപ്പം തന്നെ നടിയുടെ വ്യക്തി ജീവിതവും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. പ്രമുഖ നടൻ നാഗ ചൈതന്യയും ആയുള്ള വിവാഹ മോചനമാണ് ഇതിന് കാരണമായത്. 2021 നവംബറിലായിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹ മോചിതരായത്. ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്.

Advertisements

പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും സാമന്തയും നാഗചൈതന്യയും അന്നിറക്കിയ പ്രസ്താവനയിലും പറഞ്ഞിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ രണ്ട് പേരും കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി. നാഗചൈതന്യയും ആയുള്ള പ്രണയത്തിന് മുമ്പ് സാമന്തയോടൊപ്പം ചേർത്ത് വന്ന പേരായിരുന്നു തെന്നിന്ത്യൻ നടൻ സിദ്ധാർത്ഥിന്റേത്.

Also Read
കുളി കഴിഞ്ഞ് വയറിൽ പച്ച വെളിച്ചെണ്ണ പുരട്ടി തടവും, പ്രസവ ശേഷവും സൗന്ദര്യം നിലനിർത്താൻ ശിവദ ചെയ്തത് ഇങ്ങനെ

ഇരുവരും ജബർദസ്ത എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായി എന്നായിരുന്നു അന്ന് വാർത്തകൾ പ്രചരിച്ചത്. സിദ്ധാർത്ഥിനൊപ്പം നിരവധി തവണ സാമന്തയെ പലയിടത്ത് വെച്ചും പാപ്പരാസികൾ കണ്ടിട്ടുമുണ്ട്. എന്നാൽ അധിക കാലം ഈ പ്രണയ ബന്ധം നീണ്ടു നിന്നില്ല ഇരുവരും വേർപിരിഞ്ഞു.

രണ്ട് പേരും പരസ്യമായി ഇതേപറ്റി സംസാരിച്ചിട്ടില്ല. എന്നാൽ പരോക്ഷമായി രണ്ട് പേരും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പു നൽകിയ ഒരു അഭിമുഖത്തിൽ മോശപ്പെട്ട ഒരു ബന്ധത്തിൽ നിന്നും താൻ രക്ഷപ്പെടുക ആയിരുന്നെന്ന് സമാന്ത പറഞ്ഞിരുന്നു. ജീവിതത്തിലെ വലിയ പ്രതിസന്ധിയിൽ ഞാൻ അകപ്പെട്ടേനെ.

നടി സാവിത്രിയെ പോലെ. പക്ഷെ ഭാഗ്യവശാൽ തുടക്കത്തിൽ തന്നെ ഞാനത് തിരിച്ചറിയുകയും ബന്ധത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. ഇത് മോശമായെ അവസാനിക്കൂ എന്ന് തിരിച്ചറിഞ്ഞപ്പോൾ ആയിരുന്നു അത്.

പിന്നീട് നാഗ ചൈതന്യയെ പോലെ ഒരാളെ എനിക്ക് ലഭിച്ചു. അവനൊരു രത്‌നമാണ് എന്നായിരുന്നു സാമന്ത പറഞ്ഞത്. സിദ്ധാർത്ഥിന് സമാന്തയുമായി ബന്ധമുള്ളപ്പോൾ തന്നെ മറ്റ് സ്ത്രീകളുമായും അടുപ്പം ഉണ്ടായിരുന്നെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സമാന്തയുടെ കാര്യത്തിൽ സിദ്ധാർത്ഥ് പൊസസീവും ആയിരുന്നത്രെ.

Also Read
ദില്‍ഷ വീണ്ടും സീരിയലിലേക്കോ?, ചര്‍ച്ചയായി കുടുംബവിളക്കിലെ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം!

ബ്രേക്ക് അപ്പിന് പിന്നാലെ വിവാദമായ ഒരു ട്വീറ്റും സിദ്ധാർത്ഥിട്ടു. ഉളുന്തുർപെട്ടയിലെ നായയ്ക്ക് നഗൂർ ബിരിയാണി കഴിക്കാനാണ് യോഗമെങ്കിൽ ആർക്കും തടുക്കാനാവില്ല എന്നായിരുന്നു ട്വീറ്റ്. സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലെന്ന ഗോസിപ്പുകൾ പരക്കുന്നതിനിടെ വന്ന ഈ ട്വീറ്റ് അന്ന് വിവാദമായിരുന്നു. നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷവും സാമന്തയെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് സിദ്ധാർത്ഥ് രംഗത്ത് വന്നിരുന്നു.

സ്‌കൂളിൽ പഠിക്കവെ ടീച്ചറിൽ നിന്നും നേടിയ ആദ്യ പാഠം വഞ്ചിക്കുന്നവർക്ക് ഒരിക്കലും ക്ഷേമം ഉണ്ടാവില്ല എന്നാണ്. എന്താണ് നിങ്ങൾ പഠിച്ച പാഠം എന്നായിരുന്നു സിദ്ധാർത്ഥിന്റെ ട്വീറ്റ്. അന്ന് സിദ്ധാർത്ഥിന് എതിരെ ഇതിന്റെ പേരിൽ വിമർശനവും വന്നു.

വർഷങ്ങൾക്ക് മുമ്പു നടന്ന കാര്യം എന്തിനാണ് വീണ്ടും എടുത്തിടുന്നതെന്നും ഒന്നും മറന്നില്ലേ എന്നുമായിരുന്നു ട്വീറ്റിന് താഴെ പലരും കമന്റ് ചെയ്തത്. അതേസമയം സാമന്ത ഇതിനൊന്നും ചെവി കൊടുത്തില്ല. വിവാഹ മോചനത്തിന് ശേഷം കരിയറിന്റെ തിരക്കുകളിലാണ് സാമന്ത ഇപ്പോൾ ഉള്ളത്.

Advertisement