കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. പേരാവൂര്‍ ഗവ. ഐടിഐ വിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദാണ് വെട്ടേറ്റു മരിച്ചത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബൈക്കില്‍ വന്ന ശ്യാമപ്രസാദിനെ പിന്‍തുടര്‍ന്നു കാറിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമിച്ചത്. തലശ്ശേരി കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളര്‍ത്തു കേന്ദ്രത്തിനു സമീപമാണു സംഭവം. ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷക് ആണ് ശ്യാമപ്രസാദ്.
Advertisements
  
  
Advertisement 
  
        
            








