Home Entertainment Celebrities

പളുങ്കിലെ ആരാധകരുടെ മനം കവര്‍ന്ന നിള, സീരിയയില്‍ നിന്നും പിന്മാറിയതിന്റെ കാരണം തുറന്നുപറഞ്ഞ് ഖുശി സമ്പത്ത്

182

ഏഷ്യാനെറ്റിലെ മിക്ക പരമ്പരകളും സീരിയല്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്. അതില്‍ ഒന്നാണ് പളുങ്ക്. വ്യത്യസ്തമായ കഥ പറയുന്ന സീരിയല്‍ പ്രേക്ഷകര്‍ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു. ഈ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

Advertisements

നിളയുടെയും ദീപക്കിന്റെയും കഥ പറയുന്ന സീരിയല്‍ ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളില്‍ ഒന്നായി മുന്നേറുകയാണ്. ബംഗാളി പരമ്പരയായ ഖോര്‍ഖുട്ടോയുടെ റീമേക്കായാണ് മലയാളത്തില്‍ എത്തിയ പളുങ്ക്. ദീപക്കും നിളയും തമ്മിലുള്ള പ്രണയവും അവര്‍ ജീവിതത്തില്‍ നേരിടുന്ന പ്രശനങ്ങളും അതെല്ലാം തരണം ചെയ്യുന്നതുമാണ് സീരിയലിലെ കഥ.

Also Read: അമ്പത് വര്‍ഷം കാത്തിരിക്കാമെന്ന് പറഞ്ഞു, അയാള്‍ ശല്യമല്ല, പറയാന്‍ തന്നെ പേടിയുള്ള അനുഭവമായിരുന്നു, വീട്ടുകാര്‍ വരെ പേടിച്ചു, ആരാധകനില്‍ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് മീനാക്ഷി

സീരിയലിലെ പ്രധാനകഥാപാത്രമായ നിളയെ അവതരിപ്പിച്ചത് ഖുശി സമ്പത്ത് കുമാറായിരുന്നു. ഖുശിയുടെ ക്യൂട്ട് അഭിനയം ആരാധകരുടെ മനംകവര്‍ന്നിരുന്നു. കുട്ടിത്തം വിട്ടുമാറാത്ത മുഖമാണ് ഖുശിയുടേത്. അതുകൊണ്ടുതന്നെ നിള എന്ന കഥാപാത്രത്തിന് ഏറെ അനുയോജ്യമായിരുന്നു ഖുശി.

എന്നാല്‍ ഖുശി പിന്നീട് സീരിയലില്‍ നിന്ന് പിന്മാറിയിരുന്നു. ഇത് ആരാധകരം വിഷമത്തിലാഴ്ത്തിയിരുന്നു. താന്‍ സീരിയലില്‍ നിന്നും പിന്മാറുന്ന വിവരം ഖുശി തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. നിള എന്ന കഥാപാത്രത്തില്‍ നിന്നും പിന്മാറുകയാണെന്നായിരുന്നു താരം കുറിച്ചത്.

Also Read: ചുള്ളന്‍ ഫാദര്‍, മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നാദിര്‍ഷാ, ക്യൂട്ട് ചിത്രം ഏറ്റെടുത്ത് ആരാധകരും

കഴിഞ്ഞ കുറച്ച് നാളുകളായി പളുങ്കില്‍ നിന്നും പിന്മാറിയോ എന്നാണ് പലരും ചോദിക്കുന്ന ചോദ്യമെന്നും അതിനുള്ള ഉത്തരമാണിതെന്നും താരം പറയുന്നു. അതെ താന്‍ പളുങ്കില്‍ നിന്നും പിന്മാറിയെന്നും ഫാന്‍പേജുകളില്‍ വരുന്ന മെസേജുകളിലൂടെയും നിങ്ങള്‍ നല്കിയ സ്‌നേഹം വ്യക്തമാകുന്നുണ്ടെന്നും ഖുശി പറയുന്നു. സീരിയലില്‍ നിന്നും പിന്മാറിയതിന്റെ കാരണം താമസിയാതെ തന്നെ നിങ്ങളെ അറിയിക്കും എന്നും ഖുശി പറഞ്ഞു.

Advertisement