Home Entertainment Celebrities

ഞങ്ങള്‍ തല്ല് കൂടുന്നത് കണ്ടാല്‍ കാര്യമായ വഴക്കാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നും; ഭാര്യ സിനിമകളെ വിമര്‍ശിക്കാറുണ്ട് എന്ന് സിദ്ധാര്‍ഥ് ഭരതന്‍

391

സിനിമാലോകത്തെ വിട്ടുപിരിഞ്ഞ സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍. മാതാപിതാക്കളുടെ പേരില്‍ ഒതുങ്ങാതെ നടനായും സംവിധായകനായും സിദ്ധാര്‍ഥ് തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യ വിവാഹബന്ധം അവസാനിപ്പിച്ച ശേഷം സിദ്ധാര്‍ഥ് 2019 ല്‍ നര്‍ത്തകി കൂടിയായ സുജിന ശ്രീധറിനെ വിവാഹം ചെയ്തിരുന്നു. വിവാഹസമയത്ത് ചില വിമര്‍ശനങ്ങളൊക്കെ താരത്തിനെതിരെ ഉയര്‍ന്ന് വന്നെങ്കിലും ഇപ്പോഴിതാ ഭാര്യയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് താരം. ഭാര്യ സുജിനയാകട്ടെ ഭര്‍ത്താവിന്റെ പ്രശസ്തിയുടെ നിഴലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളുമല്ല.

Advertisements

ഇപ്പോഴിതാ പുതിയ ഒരു അഭിമുഖത്തില്‍ സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്നതിനെ കുറിച്ച് പറയുകയാണ് സുജിന. ഡാന്‍സ് സ്‌കൂള്‍ ഇനിയും തുടങ്ങിയിട്ടില്ലെന്നും എനിക്ക് എന്റേതായ സ്പേസ് വേണമെന്നും സുജിന പറയുന്നു. ‘ഞാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അത് കിട്ടണം. അതിന് വേണ്ടി ശ്രമിക്കുകയാണ്. അന്നേരം തുടങ്ങും. ഇന്ന ആളുടെ ഭാര്യയാണെന്ന് പറയാതെ തന്നെയാണ് ഞാന്‍ കാര്യങ്ങളുമായി മുന്നോട്ട് പോവാറുള്ളത്’- എന്നും അവര്‍ പറഞ്ഞു.

ALSO READ- അര്‍ബുദം പിടിപെട്ടത് വളരെ ചെറുപ്പത്തില്‍; വസ്ത്രം അല്‍പം നീക്കി മാത്രം നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് തന്നെ പൂര്‍ണ ന ഗ്നയാക്കി കിടത്തി; ഒരിക്കലും മായാത്ത മുറിവ് പറഞ്ഞ് മംമ്ത

സിദ്ധാര്‍ഥ് വീട്ടില്‍ മടിപ്പിടിച്ച് ഇരിക്കാറില്ല. രാവിലെ എഴുന്നേല്‍ക്കുന്നത് രാത്രിയിലെ ജോലി തീരുന്നതിന് അനുസരിച്ചായിരിക്കും. മകള്‍ വന്നതോടെ അവളുടെ രാവിലെയുള്ള വര്‍ത്തമാനം കേട്ട് നേരത്തെ എഴുന്നേല്‍ക്കും. മകളെ കൂടുതലും മലയാളം പഠിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും സുജിന പറയുന്നുണ്ട്.

കുട്ടിയെ മലയാളത്തിലുള്ള വീഡിയോകളാണ് കൂടുതലായും കാണിച്ചിട്ടുള്ളത്. കുറേ ഭാഷകള്‍ വരുമ്പോള്‍ അവര്‍ക്ക് കണ്‍ഫ്യൂഷനാവും. കാരണം മകന് അങ്ങനൊരു പ്രശ്നം ഉണ്ടായിരുന്നു. മലയാളം പറയാന്‍ മകന്‍ കുറച്ച് സ്ലോ ആയിരുന്നു. പാരന്റിംഗ് ടിപ്സ് എല്ലാം അറിയാമല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് അതെല്ലാം നോക്കിയിട്ടാണ് സിദ്ധു എന്നെ തിരഞ്ഞെടുത്തതെന്നാണ് സുജിനയുടെ കമന്റ്.

ALSO READ- മണിയറ ഒരുക്കുന്നതിനിടെ ഉറങ്ങിപ്പോയി, ആദ്യ രാത്രി കുളമായി പോയി എന്ന് നൂബിൻ; ഭാര്യ വന്ന് തട്ടി വിളിച്ചപ്പോൾ സംഭവിച്ചതും ഇങ്ങനെ, വൈറൽ

ഞാന്‍ നേരത്തെ അമ്മയായ ആളാണെന്നതാണ് പാരന്റിങിന് കാരണമെന്ന് സുജിന പറയുന്നുണ്ട്. സിനിമയുടെ കാര്യങ്ങളും രാഷ്ട്രീയവും ക്രിയേറ്റീവായ കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. പലപ്പോഴും സിനിമകളെ ഭാര്യ വിമര്‍ശിക്കാറുണ്ട് എന്ന് സിദ്ധാര്‍ഥും പറയുന്നു.

‘അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ ആ സ്പേസ് ഉണ്ട്. പലപ്പോഴും ഞങ്ങള്‍ തല്ല് കൂടുന്നത് കണ്ടാല്‍ കാര്യമായ വഴക്കാണെന്ന് മുകളിലും താഴെയും താമസിക്കുന്നവര്‍ വിചാരിക്കും. ഇതോടെ എല്ലാം അവസാനിച്ചെന്നൊക്കെ അവര്‍ കരുതും.’ പക്ഷേ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ പ്രശ്നമൊക്കെ തീരുമെന്നാണ് താരദമ്പതികള്‍ പറയുന്നത്.

‘സിദ്ധാര്‍ഥാണ് പിണങ്ങിയതിന് ശേഷം വേഗം വന്ന് മിണ്ടുന്നതെന്ന് സുജിന പറയുന്നു. സിദ്ധാര്‍ഥിന്റെ അടുത്ത് തര്‍ക്കിച്ച് പിടിച്ച് നില്‍ക്കാന്‍ നമുക്ക് പറ്റില്ല. ഡിബേറ്റ് എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങിയാല്‍ ജയിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോവുന്ന പ്രകൃതമാണെന്നും സുജിന പറയുന്നു.

അതേസമയം, ഞങ്ങള്‍ക്കിടയിലെ ചില സംഭാഷങ്ങള്‍ സിനിമയില്‍ പോലും വന്നിട്ടുണ്ട്. ചതുരം സിനിമയിലും അതുപോലൊരു ഡയലോഗ് സുജിന പറഞ്ഞതാണ് എടുത്തതെന്ന് സിദ്ധാര്‍ഥ് വെളിപ്പെടുത്തി.

Advertisement