വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. ബാല താരമായി സനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടി പിന്നീട് ജനപ്രിയ നടന് ദിലീപിന്റെ നായികയായി 24*7 എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറുകയായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ നിഖില അഭിനയിച്ചിരുന്നു.
സത്യന് അന്തിക്കാട് ആണ് നിഖിലയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിഖില സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ മലയാളത്തിലെ യുവ നായികമാര്‍ക്കിടയില്‍ ശ്രദ്ധേയയാണ് താരം.
മലയാളത്തിന് പുറമേ തമിഴിലും സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ നിഖില. അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്, ദ പ്രീസ്റ്റ്, തമ്പി, മധുരം, മേരാ നാം ഷാജി, ജോ ആന്‍ഡ് ജോ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു. ഭാഗ്യദേവത എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് നിഖില വിമല്‍.
നിഖില നായികയായി എത്തുന്ന സിബിമലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമ ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നിഖില തന്റെ നിലപാടുകളിലൂടേയും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
ഇപ്പോഴിതാ നിഖില റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. താന്‍ ബീഫിനെക്കുറിച്ച് പറഞ്ഞ ഇന്റര്‍വ്യൂ ആള്ക്കാര് വലിയ ചര്‍ച്ചയാക്കിയെന്നും ഞാന്‍ ബീഫിന്റെ കാര്യം പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ആള്ക്കാര്ക്കറിയേണ്ടത് ഞാന്‍ പോര്‍ക്ക് കഴിക്കുമോ എന്നായിരുന്നുവെന്നും നിഖില പറയുന്നു.
അച്ഛന് ഇതെല്ലാം പണ്ട് വീട്ടില്‍ കൊണ്ടുവരുന്ന സാധനങ്ങളാണ്. ഇതെല്ലാം താന്‍ കഴിക്കും. എന്തൊക്കെ കഴിക്കണം എന്നത് ഓരോരുത്തരുടെയും ചോയിസ് ആണ്. തല്ലുമാല എന്ന ചിത്രത്തില്‍ ബീഫിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം ഒരു മൂവ്മെന്റാണെന്ന് നിഖില പറയുന്നു.
എന്തൊക്കെ കാര്യങ്ങള്‍ ഉണ്ട് ചര്‍ച്ച ചെയ്യാന്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയാക്കേണ്ട ആവശ്യമേയില്ല. ഞാന്‍ ബീഫിനെക്കുറിച്ച് പറഞ്ഞ ഇന്റവ്യൂ നിമിഷ നേരം കൊണ്ട് വൈറലായി, അതൊന്നും വൈറലാക്കേണ്ട ആവശ്യമേയില്ല. ആരോടും ഒന്നും കഴിക്കരുത് എന്നൊന്നും പറയാനുള്ള അവകാശം നമുക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.