Home Entertainment Celebrities

ആ കാരണം കൊണ്ടാണ് നിലാ വാവയെ പ്രേക്ഷകരും കാണണമെന്ന് ഞാനും ശ്രീനിയും തീരുമാനിച്ചത്, വെളിപ്പെടുത്തലുമായി പേളി മാണി

343

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനില്‍ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വര്‍ധിപ്പിക്കുന്നത്.

പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Advertisements

ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതര്‍ ആവുകയായിരുന്നു.
ഇതിന് പിന്നാലെ പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

Also Read: ഒരിക്കലും പ്രതീക്ഷിച്ചില്ല, ബിഗ് ബോസില്‍ ദില്‍ഷ വിജയിക്കേണ്ട മത്സരാര്‍ത്ഥിയായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് ഫിറോസ് ഖാന്‍

നിലാ എന്നാണ് മകള്‍ക്ക് ഇവര്‍ നല്‍കിയ പേര്. അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരണ് നിലാക്കുട്ടിക്കുമുള്ളത്. കുഞ്ഞ് ജനിച്ചത് മുതല്‍ നിലയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പേളിയും ശ്രീനിഷും രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ മകള്‍ നിലായെ എന്തുകൊണ്ട് പ്രൈവറ്റ് ആക്കി വക്കാതിരുന്നതെന്ന് തുറന്നുപറയുകയാണ് പേളി.

പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് പോയപ്പോള്‍ തന്നെ തന്റെ പ്രൈവസി പോയി എന്നും തനിക്കും ശ്രീനിക്കുമുള്ള ഏറ്റവും വലിയ സ്വത്തെന്ന് പറയുന്നത് പോപ്പുലാരിറ്റിയാണെന്നും തുറന്നുപറയുകയാണ് പേളി മാണി.

ഓരോരോ പ്രേക്ഷകരും നല്‍കുന്ന സ്‌നേഹം എന്നത് കാറിനും പണത്തിനും വീടിനുമെല്ലാം മുകളിലാണ്. ആ ഒരു കാരണം കൊണ്ടാണ് വാവയെ പ്രേക്ഷകരും കാണണമെന്ന് തങ്ങള്‍ തീരുമാനിച്ചതെന്നും നിലയുടെ പ്രൈവസി പോകുമെങ്കിലും ഞങ്ങള്‍ വാല്യു ചെയ്യുന്ന കാര്യം അവളും അറിയണമെന്ന് തോന്നിയെന്നും പേളി കൂട്ടിച്ചേര്‍ത്തു.

Also Read: വീട്ടുകാര്‍ കട്ട എതിര്‍പ്പിലായിരുന്നു, സ്ലീവ് ലെസ്സോ ലിപ്‌സ്റ്റിക്കോ ഇടാന്‍ സമ്മതിക്കില്ലായിരുന്നു, ജോലി ഉപേക്ഷിച്ച് മോഡലിങ്ങിലേക്ക് ചേക്കേറിയ നേഹ റോസ് പറയുന്നു

ഒരു പക്ഷേ അവള്‍ക്ക് ഇത് ഭാവിയില്‍ ഇഷ്ടപ്പെട്ടേക്കാം, താത്പര്യക്കുറവൊന്നും തോന്നില്ലായിരിക്കുമെന്നും അവള്‍ക്ക് എല്ലാ കാര്യങ്ങളും മനസ്സിലാക്കാനുള്ള പ്രായമെത്തുമ്പോള്‍ ഇതിനെപ്പറ്റിയൊക്കെ താനും ശ്രീനിയും അവളോട് സംസാരിക്കുമെന്നും പേളി പറയുന്നു.

Advertisement