Home Breaking News

പതിനാറുകാരിയെ 22 കാരന്‍ ബലാത്സംഗം ചെയ്തു, യുവാവിന്റെ സഹോദരി മൊബൈലില്‍ ദൃശ്യം പകര്‍ത്തി ആസ്വദിച്ചു

39

മീററ്റ്: പതിനാറുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു. ബലാത്സംഗ ദൃശ്യങ്ങള്‍ സ്വന്തം സഹോദരി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. മീററ്റിലെ മുസഫര്‍ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ യുവാവിനും സഹോദരിക്കുമെതിരേ കേസെടുത്തു.

പെണ്‍കുട്ടിയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. റുക്‌സാന എന്ന യുവതിയാണ് തന്റെ പതിനാറുകാരിയായ അനന്തിരവളെ സമ്രീന്‍ എന്ന 22കാരനായ യുവതിയുടെ സഹോദരന്‍ ബലാത്സംഗം ചെയ്‌തെന്നും സമ്രീന്‍ ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. കൂട്ടുകാരികളായിരുന്ന റുക്‌സാനയും സമ്രീനെയും നേരത്തെ താമസിച്ചത് ഒരുമിച്ചായിരുന്നു.

Advertisements

എന്നാല്‍ തെറ്റിപ്പിരിഞ്ഞ ഇരുവരും തമ്മിലുള്ള വൈരാഗ്യമാണോ പരാതിക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് പോകുമെന്ന് പോലിസ് അറിയിച്ചു.

Advertisement