Home Entertainment Celebrities

ഓര്‍ക്കുമ്പോഴൊക്കെ കണ്ണുനിറയും, അദ്ദേഹത്തിന്റെ സിനിമകള്‍ ഇപ്പോഴും കാണാറുണ്ട്, ദിലീപിനെക്കുറിച്ച് മഞ്ജു പറഞ്ഞത് കേട്ടോ

24369

മലയാളി പ്രേക്ഷരുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നടി മഞ്ജു വാര്യര്‍. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമെന്നാണ് താരം ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

നടന്‍ ദിലീപിനെ വിവാഹം ചെയ്തതോടെ മലയാളത്തിനു നല്ല നടിയെയാണ് നഷ്ടപെട്ടത്. ശേഷം, വര്‍ഷങ്ങള്‍ക്കിപ്പുറം താരം ഗംഭീര തിരിച്ചു വരവ് നടത്തി. ഇപ്പോള്‍, വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

Advertisements

14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു തിരിച്ചെത്തിയത്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു.

Also Read: സീരിയലില്‍ ചുവടുവെക്കവെ ക്യാമറമാനുമായി പ്രണയം. പിന്നാലെ വിവാഹം, നടി സ്വാതിയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. ഇന്നും താരം അത് നിലനിര്‍ത്തി പോരുകയാണ്. രണ്ടാം വരവില്‍ മഞ്ജു സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നടനും മുന്‍ഭര്‍ത്താവുമായ ദിലീപിനെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഞ്ജു.

Also Read; സാർ വിളിച്ചില്ലെങ്കിലും ഞാൻ നടിയാകും; ലാൽ ജോസിന്റെ മുഖത്ത് നോക്കി അന്ന് അനുശ്രീ പറഞ്ഞത്

തന്റെ ജീവിതത്തില്‍ താന്‍ ഓര്‍ക്കാന്‍ ഒട്ടും ഇഷ്ടപ്പെടാത്തതും ഓര്‍മ്മിക്കുമ്പോഴൊക്കെയും കണ്ണ് നിറയുന്നതുമായ ഒരു ഓര്‍മയാണ് അതെന്നും മഞ്ജു പറയുന്നു. അതുകൊണ്ടുതന്നെ തന്റെ സ്വകാര്യതയില്‍ നില്‍ക്കേണ്ട കാര്യങ്ങളാണ് അതെന്നും ഒരു നല്ല നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ താന്‍ കാണാറുണ്ടെന്നും മഞ്ജു പറഞ്ഞു.

Advertisement