Home Entertainment Celebrities

അവസരത്തിനായി കിടക്ക പങ്കിട്ടാലും ചില സംവിധായകർ പിറ്റേ ദിവസം കണ്ട ഭാവം നടിക്കില്ല; വെളിപ്പെടുത്തലുമായി ഇലിയാണ ഡിക്രൂസ്

8005

തെന്നിന്ത്യൻ സിനിമാ ആരാധകർക്കും ഏറെ ഇഷ്ടമുള്ള ബോളിവുഡ് താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്. ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ 2006 ൽ ആയിരുന്നു ഇല്യാനയുടെ സിനിമാ അരങ്ങേറ്റം. അതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

മുംബൈയിലെ മാഹിമിൽ ഒരു ഗോവൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലെത്തുന്നത്. വിജയ് നായകനായ നൻപൻ എന്ന സിനിമയിൽ നായികയായി എത്തിയത് ഇല്യാന ആയിരുന്നു. ഈ ചിത്രത്തെത്തോടെയാണ് മലയാളികൾക്കും ഇല്യാന പ്രിയങ്കരിയായി മാറിയത്.

Advertisements

ഹിന്ദി ചിത്രങ്ങൾക്ക് പുറമേ തമിഴിലും തെലുങ്കിലും എല്ലാം സിനിമകളിൽ അഭിനയിക്കാൻ ഇല്യാന അഭിനയിച്ചിട്ടുണ്ട്. ദളപതി വിജയ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം നൻപൻ അടക്കം നിരവധി സിനിമകളിൽ അഭിനയിച്ച ബോളിവുഡ് താരം ഇലിയാന ഡിക്രൂസ് സിനിമയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ പറ്റി മുമ്പ് ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

സിനിമയിൽ ഉണ്ടാകുന്ന മോശം അനുഭവങ്ങളെ കുറിച്ച് ഇല്യാന തുറന്ന് പറഞ്ഞത് വീണ്ടും വൈറലാവുകയാണ്. ചിലർ സിനിമയിൽ അവസരം ലഭിക്കാൻ എന്തിനും തയാറായി മുന്നോട്ട് വരും. നിർമ്മാതക്കളും സംവിധായകരും പറയുന്നത് എല്ലാം ചെയ്താലും രണ്ട് ദിവസം കഴിഞ്ഞു ചാൻസിന് വേണ്ടി അവരെ സമീപിക്കുമ്പോൾ ആരാണ് എന്ന ചോദ്യമാണ് കേൾക്കേണ്ടി വരുന്നതെന്ന് ഇല്യാന ഡിക്രൂസ് പറയുന്നു.

കിടക്ക പങ്കിട്ടാലും അവർക്ക് പിന്നീട് കണ്ടാൽ നേരത്തെ കണ്ട ഭാവം കാണിക്കില്ല. സഹകരിച്ചാലും അതിന് എതിരെ പ്രതികരിച്ചാലും അവസരം ലഭിക്കണമെന്നില്ലനും ബോളിവുഡിൽ ഇതിന് ഒരുപാട് പേര് ഇരയാകുന്നുണ്ടെന്നും ഇല്യാന വെളിപ്പെടുത്തുന്നു. ബോളിവുഡിൽ ആദ്യമായി എത്തിയ ഒരു സൗത്ത് ഇന്ത്യൻ ആർടിസ്റ്റിനോട് ഒരിക്കൽ ഒരു നിർമ്മാതാവ് മോശമായി പെരുമാറി.

എന്ത് ചെയ്യണം എന്ന് ചോദിച്ചപ്പോൾ തനിക്ക് ഇ കാര്യത്തിൽ ഒന്നും പറയാനില്ലെന്നും, നിന്റ അഭിപ്രായത്തിനാണ് ഇവിടെ വിലയെന്നും ജൂനിയർ ആർടിസ്റ്റിനെ ഉപേദേശിച്ചെന്ന് ഇല്യാന പറയുന്നു. പല നിർമ്മാതാക്കളും ഇങ്ങെനയാണ് എന്ത് വേണമെന്ന് തിരഞ്ഞെടുക്കാമെന്നും ഇല്യാന പറയുന്നു. സ്ത്രീകൾ ശബ്ദം ഉയർത്തിയാൽ ഇതിന് മാറ്റം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്ന് ഇല്യാന പറയുന്നു.

വളരെ സൂക്ഷിച്ച് മാത്രം പെരുമാറേണ്ട ഒരു മേഖലയാണ് സിനിമ മേഖല എന്ന് പറയുന്നത് . സൂക്ഷിച്ച് മുന്നോട്ട് പോയില്ലെങ്കിൽ ഒരുപാട് ചതിക്കുഴികൾ നമ്മളെ കാത്തിരിക്കുന്നുണ്ടാകും. സിനിമയിൽ ഒരു അവസരത്തിനായി ഒരുപാട് ആഗ്രഹിച്ച് ഇരിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അപ്പാടെ വിശ്വസിച്ച് പെരുമാറുന്നവർ ആണ് പുതുമുഖകാർ. അത്തരക്കാരെ മാത്രം കാത്തിരിക്കുന്ന ഒരുപാട് പേരും സിനിമയിൽ ഉണ്ട്.

Also Read
അതിന്റെ പേരിൽ ഒരുപാട് പേര് എന്നെ കളിയാക്കിയിരുന്നു, ഇപ്പോൾ അതെന്റെ ഹൈ ലൈറ്റ് ആണ് : വരലക്ഷ്മി ശരത് കുമാർ പറഞ്ഞത് കേട്ടോ

ഒരിക്കൽ ഒരു നിർമ്മാതാവ് ഒരു പുതുമുഖത്തിനോട് മോശമായ രീതിയിൽ പെരുമാറി. ഇങ്ങനെ ചെയ്യുമ്പോൾ പുതുമുഖം ആയത് കൊണ്ട് തന്നെ അവസരം ലഭിക്കാൻ വേണ്ടി അവർ അതൊക്കെ ക്ഷമിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു.അപ്പോൾ ഞാൻ അവരോട് പറഞ്ഞു ആരുടെ മുന്നിലും സ്വന്തം അഭിമാനം അടിയറവ് വയ്‌ക്കേണ്ട കാര്യം ഇല്ല. ഇത് നിങ്ങളുടെ തീരുമാനം ആയിരിക്കണം എന്ന്. സിനിമയിൽ അവസരം ലഭിക്കാൻ കിടക്കപങ്കിടണം എന്ന് ആവിശ്യപ്പെടുന്നവരെ എനിക്ക് അറിയാം.

എന്നാൽ അവസരത്തിന് വേണ്ടി അവരുടെ ഒപ്പം കിടക്ക പങ്കിട്ട് കഴിയുമ്പോൾ പിന്നീട് നമ്മളെ കണ്ടാൽ അവർ പരിചയം പോലും ഭാവിക്കില്ല. അവരുടെ ആവിശ്യം കഴിഞ്ഞാൽ പിന്നെ അവർ തിരിഞ്ഞുപോലും നോക്കില്ല. പാലപ്പഴും തുടക്കക്കാർ ആണ് ഇത്തരം ചതികളിൽ പെടുന്നതെന്നും ആയിരുന്നു ഇല്യാന പറഞ്ഞത്.

Advertisement