Home Entertainment Celebrities

എന്റെ പതിമൂന്നാമത്തെ വയസ് മുതൽ അത് ഞാൻ സഹിക്കുകയാണ്, ഇനി വയ്യ: തുറന്നടിച്ച് നടി ഇല്യാന ഡിക്രൂസ്

224

വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ഇല്യാന ഡിക്രൂസ്. ഇപ്പോൾ ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യൻ ബോളിവുഡ് താരമാണ് ഇല്യാന. തെന്നിന്ത്യൻ സിനിമകളിൽ കൂടെയാണ് ഇല്യാന താരമായി മാറുന്നത്.

അതേ സമയം കേരളത്തിലും ഇല്യാനയ്ക്ക് ഏറെ ആരാധകരുണ്ട്. ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ 2006 ൽ ആയിരുന്നു ഇല്യാനയുടെ സിനിമാ അരങ്ങേറ്റം. അതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.ഹിന്ദി ചിത്രങ്ങൾക്ക് പുറമേ തമിഴിലും തെലുങ്കിലും എല്ലാം സിനിമകളിൽ അഭിനയിക്കാൻ ഇല്യാന അഭിനയിച്ചിട്ടുണ്ട്.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഇല്യാന. പുത്തൻ ഫോട്ടോകൾക്ക് ഒപ്പം തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം ഇല്യാന സോഷ്യസൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുംബൈയിലെ മാഹിമിൽ ഒരു ഗോവൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിൽ എത്തുന്നത്.

Also Read
ചിത്രത്തിലുള്ളത് ഒരു മിഡില്‍ ക്ലാസ് സ്ത്രീ; പക്ഷെ മേക്കപ്പ് കണ്ടാല്‍ ഒരു ഫുള്‍ ഗ്ലാമറസ് നൈറ്റ് പാര്‍ട്ടി കഴിഞ്ഞ പോലെ ആണല്ലോ; അശ്വതിക്ക് നേരെ പരിഹാസ കമന്റ്; വൈറലായി മറുപടി

തമിഴകത്തിന്റെ ദളപതി വിജയ് നായകനായ നൻപൻ എന്ന സിനിമയിൽ നായികയായി എത്തിയത് ഇല്യാന ആയിരുന്നു. ഈ ചിത്രത്തെത്തോടെയാണ് മലയാളികൾക്കും ഇല്യാന പ്രിയങ്കരിയായി മാറിയത്. അതേ സമയം മുമ്പ് ഒരിക്കൽ തന്റെ ശരീരത്തെ ഉദ്ദേശിച്ചുള്ള അപമാനങ്ങൾക്കും പ്രചരണങ്ങൾക്കും എതിരെ ഇല്യാന തുറന്നടിച്ച് രംഗത്ത് എത്തിയിരുന്നു.

കൗമാരം മുതൽ നേരിട്ടും ഓൺലൈനിലൂടെയും അപവാദങ്ങളും വ്യാജ പ്രചരണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് താരം പറയുന്നു. തുടക്കത്തിൽ പരിഹാസങ്ങാൾ തന്നെ വേദനിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് സ്വന്തം ശരീരത്തിന്റ് അപൂർണതകളെ ഇഷ്ടപ്പെടാനും സ്വന്തം ശരീരത്തെ സ്നേഹിക്കാനും പഠിച്ചു എന്നും ഇല്യാന പറയുന്നു.

കൗമാരം ഒരു പെൺക്കുട്ടിയുടെ ജീവിതത്തിലെ നിർണ്ണമായകമായ ഒരു ഘട്ടമാണ്. പെൺക്കുട്ടി ആൺ കുട്ടികളോട് സ്വതന്ത്രമായി സംസാരിച്ചു തുടങ്ങുകയും, സ്വന്തം ശരീരത്തിന്റെ പ്രത്യേകതകൾ തിരിച്ചറിയുകയും ചെയ്യുന്ന ഘട്ടം.അക്കാലത്താണ് ശരീരത്തിന്റെ പേരിൽ ഞാൻ അപമാനിക്കപ്പെട്ടതും.

തിരെ മെലിഞ്ഞ വ്യക്തിയാണെല്ലോ എന്ന് ആളുകൾ നമ്മെ ആക്ഷേപിക്കുമ്ബോൾ പിന്നീട് ആ നിലയിൽ തന്നെയാവും നമ്മൾ നമ്മുടെ ശരീരത്തെ കാണുക. നിങ്ങളുടെ ശരീരം സാധാരണ പെൺക്കൂട്ടികളുടേത് പോലെ അല്ലല്ലോ എന്ന് പലരും എന്റെ അടുത്ത് ചോദിച്ചിട്ടുണ്ട്. എന്റെ ചിത്രങ്ങളിൽ മാറ്റം വരുത്തി പ്രചരിപ്പിക്കുമ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ അസ്വസ്ഥത.

ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ അവതരിപ്പിക്കുന്നതിന് പകരം കുറച്ചുകൂടി ശരീരഭാരം ഇള്ളയാളായി എന്നെ ചിത്രീകരിക്കുമ്പോൾ അത് എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ് നൽകുന്നത്. 13 വയസുമുതൽ ആ കൃത്രിമ പ്രചരണം ഞാൻ അനുഭവിക്കുക ആണെന്നും ഇല്യാന വെളിപ്പെടുത്തിയിരുന്നു.

Also Read
ഹലോ ഞാൻ മമ്മൂട്ടി ആണെന്ന് പറഞ്ഞതും ഒന്നു വെച്ചിട്ട് പോടോ എന്ന് ദേഷ്യപ്പെട്ട് രമ്യാ നമ്പീശൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ, മമ്മൂട്ടി ഫോൺ ചെയ്തപ്പോൾ സംഭവിച്ചത് വെളിപ്പെടുത്തി താരം

Advertisement