Home Entertainment Celebrities

നിലപാടുകള്‍ തുറന്നടിച്ച നടി, തന്നേക്കാള്‍ പ്രായം കുറഞ്ഞ സംഗീത സംവിധായകനുമായി പ്രണയം, നടി ആന്‍ഡ്രിയയുടെ ജീവിതം

246

മലയാളി ആരാധകര്‍ക്കടക്കം പ്രിയപ്പെട്ട തെന്നിന്ത്യയിലെ മുന്‍നിര നടിമാരിലൊരാളാണ് ആന്‍ഡ്രിയ ജെര്‍മിയ.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച നടിക്ക് സാധാരണ നായികമാരെപ്പോലെ ഒരേ വേഷങ്ങള്‍ തന്നെ വീണ്ടും അവതരിപ്പിക്കുന്ന പതിവ് ഇല്ല.

എപ്പോഴും വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാണ് ആന്‍ഡ്രിയ തിരഞ്ഞെടുക്കുന്നത്. അഭിനയ പ്രാധാന്യം ഉള്ളതും ആക്ഷന്‍ പ്രാധാന്യമുള്ളതുമായ നിരവധി വേഷങ്ങള്‍ താരം ഇതിനോടകം ചെയ്തു വച്ചിട്ടുണ്ട്. തല അജിത്തിനും ആക്ഷന്‍ഹീറോ അര്‍ജുനും ഒപ്പം കിടിലന്‍ വേഷത്തില്‍ ആന്‍ഡ്രിയ എത്തിയിരുന്നു.

Advertisements

മലയാളത്തിന്‍ ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന സിനിമയില്‍ അന്നയായി എത്തിയ താരം മലയാളികളുടെ മനം കവര്‍ന്നിരുന്നു. താരരാജാവ് മോഹന്‍ലാലിന്റെ നായികയായി ലോഹം എന്ന സിനിമയിലും ആന്‍ഡ്രിയ എത്തിയിരുന്നു.

Also Read: ആ വിവാഹബന്ധത്തിന് ആയുസ്സ് വെറും മൂന്ന് വര്‍ഷം മാത്രം, അദ്ദേഹം 34 ദിവസം വെന്റിലേറ്ററില്‍ കിടന്നു, അപ്പോഴും എനിക്ക് അഭിനയിക്കേണ്ടി വന്നു, ആദ്യ ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് ബിന്ദു പണിക്കര്‍ പറയുന്നു

തമിഴകത്തിന്റെ ദളപതി വിജയ് നായകനായ മാസ്റ്റര്‍ എന്ന ചിത്രമാണ് ആന്‍ഡ്രിയയുടേതായി അവസാനമായി പുറത്തിറങ്ങിയത്. വളരെ ചുരുങ്ങിയ സമയം മാത്രമാണ് താരം സ്‌ക്രീനില്‍ വരുന്നത് എങ്കിലും ചിത്രത്തിലെ ഏറ്റവും ഗാംഭീരമായ വേഷങ്ങളില്‍ ഒന്നായിരുന്നു ഇത്.

ഇന്ന് സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണനകളെ കുറിച്ച് തുറന്നടിച്ച് ആന്‍ഡ്രിയ പലപ്പോഴും രംഗത്തെത്തിയിട്ടുണ്ട്. ഒരു നായികയുടെ വിജയം വിലയിരുന്നത് ഏത് നായകനൊപ്പം അഭിനയിച്ചുവെന്ന രീതിയിലാണെന്നും അവള്‍ ചെയ്യുന്ന ജോലിക്ക് ആരും വില നല്‍കുന്നില്ലെന്നും താരം പറയുന്നു.

Also Read: എനിക്ക് വിവാഹം കഴിക്കാൻ താത്പര്യമില്ല; വിവാഹം വേണ്ടെന്ന് വെക്കാൻ ഒരു കാരണവുമുണ്ട്, മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി

താരത്തെ ചുറ്റിപ്പറ്റി ഒത്തിരി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മ്യൂസിക് ഡയറക്ടര്‍ അനിരുദ്ധുമായി പ്രണയത്തിലാണെന്നായിരുന്നു ഒടുവില്‍ പുറത്തുവന്ന ഗോസിപ്പുകള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും പ്രതികരിച്ച് താരം രംഗത്തെത്തിയിട്ടില്ല. ഇപ്പോഴും സിംഗിള്‍ ലൈഫില്‍ തുടരുകയാണ് താരം.

Advertisement