Home Entertainment Celebrities

എനിക്ക് ഒരു ലൗവ് ലെറ്റർ പോലും കിട്ടിയിട്ടില്ല, ആളുകൾക്ക് എന്നെ പേടി ആണെന്ന് തോന്നുന്നു, നിങ്ങളെങ്കിലും എനിക്കൊന്ന് ലൗ ലെറ്റർ തന്നിട്ട് പോകു.

254

ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് ഹണി റോസ്. തുടർന്ന് നിരവധി സിനിമകളിൽ വേഷമിട്ട താരം മോൺസ്റ്റർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ തന്നോടും ആരും പ്രണയം തുറന്ന് പറഞ്ഞിട്ടില്ല എന്ന് പറയുകയാണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,’ ഇതുവരെയും ആരും എന്നോട് പ്രണയമാണെന്ന് പറഞ്ഞിട്ടില്ല. ആളുകൾക്ക് എന്നെ പേടിയാണെന്ന് തോന്നുന്നു. ജീവിതത്തിൽ ഇതുവരെയും ഒരു ലൗ ലെറ്റർ പോലും എനിക്ക് കിട്ടിയിട്ടില്ല. ആളുകൾ അതിനെ കുറിച്ചൊക്കെ പറയുന്നത് കേൾക്കുമ്പോൾ അതിശയിച്ചിട്ടുണ്ട്. നിങ്ങളെങ്കിലും എനിക്കൊരു ലൗ ലെറ്റർ തന്നിട്ട് പോണം

Advertisements

Also Read
എനിക്ക് ഒട്ടും കുറ്റബോധം ഇല്ല, എന്തൊക്കെയാണോ ഞാൻ ചെയ്യുന്നത് അതിലെല്ലാം ഞാൻ സന്തോഷവതിയാണ്‌

എന്റെ പേരിലൊരു അമ്പലമുണ്ട്. അത് കാണാൻ പോകാൻ പേടിയാണ്. അവിടെയെങ്ങാനും ദേവി ആക്കിയാലോ. ഉദ്ഘാടനം എന്ന് കേൾക്കുമ്പോൾ ഭയങ്കര ഹാപ്പി ആണ്. എത്ര നല്ല പോസിറ്റീവ് വൈബ്‌സ് ഉള്ള ആൾക്കാരെയാണ് കാണാൻ കഴിയുക.

ശരീരത്തെക്കുറിച്ചുള്ള ബോഡി ഷെയ്മിങ്ങ് ഞാൻ മാത്രം അല്ല വേറെ എത്രയോ പേര് അഭിമുഖീകരിക്കുന്നുണ്ട്. ചെറിയ കാര്യങ്ങളിൽ പോലും വിഷമം വരുന്ന ആളാണ് ഞാൻ. എനിക്ക് ചുറ്റും ഉള്ളത് കുറച്ച് നല്ല മനുഷ്യരാണ്. അവരാണ് എന്റെ ശക്തി. ഞാൻ ഇത്തിരി ഡൗൺ ആയാൽ പോലും അവരെന്നെ ആശ്വസിപ്പിക്കും.

Also Read
വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് പിറന്നത്; മദര്‍ഹുഡ് ഫീല്‍ ചെയ്ത സമയത്താണ് ബേബി പ്ലാനിംഗ് തുടങ്ങിയതെന്ന് നിമ്മി അരുണ്‍ ഗോപന്‍

എനിക്ക് നേരിട്ട് കാണാൻ ആഗ്രഹം ഉള്ള നടൻ വിജയ് ആണ്. പക്ഷെ ഇത് വരെ അതിന് ശ്രമിച്ചിട്ടില്ല. അതേപോലെ എന്റെ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങൾ കൊണ്ട് വരാൻ ഞാൻ ശ്രമിക്കാറുണ്ട്. മോൺസ്റ്ററിലെ ഡബിൾ മീനിങ്ങ ഡയലോഗ് കഥാപാത്ര പൂർണതയ്ക്കായി ചെയ്തതാണ്. ലക്കി സിങ് എന്ന കഥാപാത്രം അത്തരത്തിലുള്ളതാണ്. പടം ഇറങ്ങിയപ്പോൾ ആ ഒരു ഡയലോഗ് ഒഴിവാക്കാം എന്ന് പലരും പറഞ്ഞു. അത് ഒഴിവാക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ക്രിയേറ്റർ ആണ്. എനിക്കതിൽ പങ്കില്ല എന്നും ഹണി റോസ് കൂട്ടിച്ചേർത്തു

Advertisement