Home Entertainment Celebrities

വിവാദങ്ങള്‍ക്ക് പിന്നാലെ ഉപ്പും മുളകില്‍ നിന്നും പിന്മാറി, ഭവാനിയമ്മയായി പകരം എത്തിയത് കാര്‍ത്തിക് ശങ്കറിന്റെ അമ്മ, നടി ശാന്തയ്ക്ക് ശരിക്കും എന്തുസംഭവിച്ചു

1139

മലയാളം മിനിസ്‌ക്രീനില്‍ ഏറെ സൂപ്പര്‍ഹിറ്റായി മാറിയ ഹാസ്യ പരമ്പര ആയിരുന്നു ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും പരമ്പരയെ പോലെ തന്നെ അതിലെ അഭിനേതാക്കളും മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരര്‍ ആയിരുന്നു.

Advertisements

ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തിന്റെ കഥപറയുന്ന സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് ഇന്ന്. ഉപ്പും മുളകിലെ ഭവാനിയമ്മ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കഥാപാത്ത്രതിനും നിരവധി ആരാധകരാനുള്ളത്.

Also Read: പഠാന്‍ ബോളിവുഡ് ഹിറ്റാവും, പൃഥ്വിരാജിന്റെ അന്നത്തെ വാക്കുകള്‍ വെറും വാക്കുകളായിരുന്നില്ല, കോടികള്‍ വാരിക്കൂട്ടി ചിത്രം

നടി കെപിഎസി ശാന്തയാണ് ഭവാനിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇടക്കൊക്കെ വിവാദങ്ങളില്‍പ്പെട്ട നടി ഇപ്പോള്‍ സീരിയലില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. നാടകങ്ങളിലൂടെ അഭിനയലോകത്ത് എത്തിയ നടി ഉപ്പും മുളകും ആരംഭിക്കുമ്പോള്‍ മുതല്‍ ഇതിലുണ്ടായിരുന്നു.

കെപിഎസി ശാന്ത ഇടവേള എടുത്തതിന് പിന്നാലെ സീരിയലിലെ ഭവാനിയമ്മയെ അവതരിപ്പിക്കുന്നത് നടന്‍ കാര്‍ത്തിക് ശങ്കറിന്റെ അമ്മ കലാദേവിയാണ്. ഇപ്പോഴിതാ നടി ശാന്തയെ കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Also Read: ആ സിനിമയിൽ കിടപ്പറ രംഗങ്ങൾ അവതരിപ്പിച്ചു ഞാൻ മടുത്തു, സങ്കത്തോടെ വെളിപ്പെടുത്തി നടി ആൻഡ്രിയ ജെർമിയ

വിവാദങ്ങള്‍ക്ക് ശേഷം ശാന്ത അഭിനയത്തില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയാണെന്നാണ് വിവരം. ഇപ്പോള്‍ ഭര്‍ത്താവിനും മകനും ഒപ്പം സന്തോഷമായി ജീവിക്കുകയാണെന്നും അവരുടെ ജീവിതത്തിലേക്ക് വലിഞ്ഞ് കയറി പോകരുതെന്നും സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകര്‍ പറയുന്നു.

Advertisement