Home Entertainment Celebrities

ദിവസവും നിരവധി പ്രൊപ്പോസലുകൾ ആണ് വരുന്നത്; ഗ്ലാമറസ് വേഷങ്ങൾ ചെയ്‌തോളു, ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യാം എന്ന് പറയുന്നവർ വരെ അക്കൂട്ടത്തിലുണ്ട്; പൂനം ബജ്വയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

600

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഉത്തരേന്ത്യക്കാരിയായ പൂനം ബജ്വ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത് തമിഴിലും, തെലുങ്കിലുമാണ്. വെനീസിലെ വ്യാപാരി, പെരുച്ചാഴി, ചൈന ടൗൺ തുടങ്ങി. സിനിമകളിലാണ് താരം മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. ഈയടുത്താണ് താരം അഭിനയിച്ച പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ റിലീസ് ആയത്.

ഇപ്പോഴിതാ താരം ഫില്മി ബീറ്റിന് നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. പഠിക്കാൻ അത്ര മിടുക്കിയല്ലായിരുന്നു എന്നാണ് താരം പറയുന്നത്. പഠനത്തിന് ശേഷം മോഡലിംഗിൽ ആയിരുന്നു താരം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനിടയിലാണ് ഹൈദരാബാദിൽ നിന്ന് ഒരു കോൾ വരുന്നത്. പുതിയ നായികയെ അവർ അന്വേഷിക്കുന്നുണ്ട്. ആ സമയത്ത് എന്റെ ഒരു സുഹൃത്ത് തെന്നിന്ത്യൻ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. ഭാഷ എനിക്കറിയില്ലായിരുന്നു. പക്ഷെ അവളാണ് തെന്നിന്ത്യൻ സിനിമകൾ ചെയ്യൂ വളരെ നല്ലതാണെന്ന് എന്നോട് പറഞ്ഞത്.

Advertisements

Also Read
ലൊണെടുത്തായിരുന്നു ദിലീപ് ആ വെള്ള കാര്‍ വാങ്ങിയത്, സിനിമയില്ലെങ്കില്‍ എങ്ങനെ അടച്ചുതീര്‍ക്കുമെന്ന് ഞാന്‍ ടെന്‍ഷനടിച്ചിരുന്നു, ലാല്‍ജോസ് പറയുന്നു

രണ്ടോ, മൂന്നോ വർഷം മാത്രമായിരിക്കും ഞാൻ സിനിമയിൽ നില്ക്കുക എന്നാണ് കരുതിയത്. പക്ഷെ ഇപ്പോൾ 17 വർഷമായി. എനിക്ക് മനസ്സിലായത് ഭൂരിഭാഗം നായികമാരും നോർത്ത് ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നാണ്. മലയാളതത്ിൽ വെറുതെ ഒരു സിനിമയിൽ അഭിനയിച്ചിട്ട് കാര്യമില്ല എന്നാണ് ഞാൻ കരുതുന്നത്.

വളരെ ഇന്റലിജന്റ് ആയ പ്രേക്ഷകർ ആണ്. ഇന്ത്യയിലെ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. അവരെ പറ്റിക്കാൻ പറ്റില്ല. അതിനാൽ തന്നെ ഇവിടെ നിന്ന് കിട്ടുന്ന എന്ത് അംഗീകാരവും വലുതാണ്. മമ്മൂട്ടിയോടൊപ്പമാണ് മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്തത്. മൂന്ന് സിനിമകൾ. തുടക്കത്തിൽ അദ്ദേഹത്തോട് സംസാരിക്കാൻ ഭയം ഉണ്ടായിരുന്നു’.പതിയെ സംസാരിച്ച് തുടങ്ങിയപ്പോൾ ഇദ്ദേഹം ഞാൻ കരുതിയതിന്റെ വിപരീതമാണെന്ന് മനസ്സിലായി.

Also Read
രണ്ടാം വിവാഹം, ഉറ്റ സുഹൃത്തിന്റെ ഭര്‍ത്താവിനെ ഹന്‍സിക തട്ടിയെടുത്തതാണെന്ന് വാര്‍ത്തകള്‍, വിശദീകരണവുമായി ഹന്‍സികയും സൊഹൈലും

മോഹൻലാൽ എല്ലാവരെയും ഒരുപോലെ കാണുന്ന ആളാണ്. ലൈറ്റ് ബോയിയോടും പ്രൊഡ്യൂസറോടും എല്ലാം സംസാരിക്കുന്നത് ഒരു പോലെ ആണ്. നിരവധി പ്രൊപ്പോസലുകൾ ഒരു ദിവസം വരും. മാം നിങ്ങൾ ഗ്ലാമറസ് റോളുകൾ ചെയ്‌തോളൂ കുഴപ്പമില്ല ഞാനും അമ്മയും അഡ്ജസ്റ്റ് ചെയ്‌തോളും എന്ന് പറയും. ക്യൂട്ട് ആയി വന്ന മെസേജ് ഒരു ഏഴാം ക്ലാസുകാരന്റേതാണ്. തിരുവനന്തപുരത്ത് നിന്ന്”മാം എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം. എനിക്കറിയാം പ്രായ വ്യത്യാസം ഉണ്ടെന്ന്. പക്ഷെ ഇപ്പോൾ പ്രായം കുറഞ്ഞ ഭർത്താവുള്ളത് ഫാഷനാണ്. ഇപ്പോൾ എന്റെ കൈയിൽ പണമില്ല. പണം സമ്പാദിച്ച ശേഷം നിങ്ങളെ നന്നായി നോക്കും എന്ന് പറഞ്ഞു’ തനിക്ക് ലഭിച്ച വളരെ നല്ല പ്രൊപ്പസലാണ് ആ ഏഴാം ക്ലാസുകാരന്റേതെന്നും പൂനം ബജ്വ പറഞ്ഞു

Advertisement