Home Entertainment Celebrities

ഐശ്വര്യറായിയാണ് എന്റെ നായികയായി അഭിനയിക്കുന്നത് എന്നു പറഞ്ഞപ്പോൾ അയാൾ നിശബ്ദനായി; പത്ത് മിനിറ്റോളം എന്നെ നോക്കി നിന്നു; രജനികാന്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

823

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് രജനികാന്ത്. ലോകമെമ്പാടും ആരാധകരുള്ള താരം തന്റെ 72 ാം വയസ്സിലും ആരാധകരെ അതിശയിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ തന്റെ സ്റ്റൈലും, ഡയലോഗ് ഡെലിവറിയും കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാൻ താരത്തിന് ഇപ്പോഴും അസാമാന്യ കഴിവാണ്. താരത്തെ സ്‌ക്രീനിൽ കണ്ടാൽ പിന്നെ ആരാധകർ എല്ലാം മറക്കും.

ഇപ്പോഴിതാ യന്തിരൻ സിനിമയുടെ റിലീസ് സമയത്ത്, ആരാധകരോടായി താരം പങ്ക് വെച്ച് കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഒരിക്കൽ ഞാൻ ബാംഗ്ലൂരിൽ പോയിരുന്നു. അവിടെയാണ് എന്റെ സഹോദരന്റെ വീട്. അങ്ങോട്ട് ചെന്ന ദിവസം രാജസ്ഥാൻ സ്വദേശിയും. അനിയന്റെ അയൽക്കാരനുമായ നന്ദലാൽ എന്ന ആൾ എന്നെ കാണാനായി വന്നു. എന്റെ അടുത്ത വന്ന അയാൾ രജനി എന്താണ് ഇത്, നിന്റെ മുടിയെല്ലാം പോയല്ലോ, എങ്ങനെയുണ്ട് നിന്റെ റിട്ടയർമെന്റ് ലൈഫ് എന്ന് ചോദിച്ചു.

Advertisements

Also Read
ഈ കാണുന്ന പോലെ അല്ല ഞാൻ, പെട്ടെന്ന് ദേഷ്യപ്പെടും; പണി കിട്ടിയത് പ്രണയത്തിൽ മാത്രമല്ല, സൗഹൃദത്തിലും കിട്ടിയിട്ടുണ്ട്; കാർത്തിക് ശങ്കർ

ഞാൻ ഇപ്പോൾ ഒരു സിനിമയിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണെന്നും, റോബോ എന്നാണ് അതിന്റെ പേരെന്നും. ഐശ്വര്യറായ് ആണ് അതിലെ നായികയെന്നും പറഞ്ഞു. ആഹാ അത് നന്നായി നല്ല നടിയാണ് എന്ന് നന്ദുലാൽ പറഞ്ഞു. ഞാൻ സന്തോഷിച്ചു. പെട്ടെന്ന് നന്ദുലാൽ, ആട്ടെ ആരാണ് നായകൻ എന്ന് ചോദിച്ചു. ഞാൻ സ്തബ്ധനായിപ്പോയി.നായകൻ ഞാനാണെന്ന് പറഞ്ഞവഴിക്ക് നന്ദുലാൽ സ്തംബ്ധനായി പോയി.

മിണ്ടാതെ കുറച്ച് നേരം എന്നെ നോക്കിയതിന് ശേഷം , നീയോ നായകൻ എന്ന് ചോദിച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ മക്കൾ ചെവിയിൽ ഞാൻ തന്നെയാണ് സിനിമയിലെ നായകൻ എന്ന് പറയുന്നുണ്ട്. പത്ത് മിനുറ്റ് എന്നെ തുറിച്ച് നോക്കിയതിന് ശേഷം അദ്ദേഹം അവിടെ നിന്നുപോയി. പുറത്ത് പോയി അയാൾ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു;

Also Read
പഠനകാലത്ത് സുബി സുരേഷ് എൻസിസി കേഡറ്റ്; റിപ്പബ്ലിക് ദിന പരേഡിൽ മികച്ച കേഡറ്റിനുള്ള ട്രോഫി നേടി; കണ്ണുനനയിച്ച് പഴയ ചിത്രങ്ങൾ

ഐശ്വര്യ റായ്ക്ക് ഇതെന്തിന്റെ കേടാണ്, അഭിഷേക് ബച്ചൻ ഇതെങ്ങനെ അനുവദിച്ചു. പോട്ടെ, അമിതാഭ് ബച്ചൻ ഇതെന്ത് പറ്റി. അയാളുടെ സംശയങ്ങൾ ഏറെയായിരുന്നു. തുടർന്ന് ആ വേദിയിൽ ഇരുന്നിരുന്ന ഐശ്വര്യറായിയോട് നന്ദി പറയാനും രജനികാന്ത് മറന്നില്ല. എന്തൊക്കെ പറഞ്ഞാലും തമിഴ് സിനിമാലോകത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു യന്തിരൻ. നിലവിൽ ജയിലറാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Advertisement