Home Entertainment Celebrities

ജനിച്ച കുഞ്ഞിനെ വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല; ഇത് ഞങ്ങളുടെ സന്തോഷമാണ്, പിന്നെ മകനു വേണ്ടി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയതിന് കാരണം ഇത്; ബഷീർ ബഷിയുടെ വാക്കുകൾ ഇങ്ങനെ

150

ബിഗ്‌ബോസിലൂടെ താരമായി മാറിയ കുടുംബമാണ് ബഷീർ ബഷീയുടേത്. ഈ അടുത്താണ് താരത്തിന് രണ്ടാമത്തെ ഭാര്യയിൽ മൂന്നാമത്തെ മകൻ പിറന്നത്. മകൻ ജനിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ സോഷ്യൽ മീഡീയയിൽ താരമാകുകയും ചെയ്തു. ഇപ്പോഴിതാ തന്റെ മകന്റെ വീഡിയോയുമായാണ് ബഷീർ ബഷി എത്തിയിരിക്കുന്നത്. തന്റെ മകന് എബ്രു എന്നാണ് പേരിട്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം താരം വ്യക്തമാക്കിയിരുന്നു. മകൻ ജനിച്ചപ്പോൾ തന്നെ മകന്റെ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളും, യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. മകന്റെ വിശേഷങ്ങൾ എല്ലാം ഇനിമുതൽ ഇതിലൂടെയാണ് കാണിക്കുക എന്നാണ് താരം പറഞ്ഞത്.

കുഞ്ഞുമക്കൾ നിഷ്‌ക്കളങ്കരായത് കൊണ്ട് തന്നെ ഉറക്കത്തിലാണെങ്കിൽ പോലും അവർ ചിരിച്ചുക്കൊണ്ടിരിക്കും. അതുപോലെ ചിരിക്കുന്ന എബ്രുമോനെയാണ് വീഡിയോയുടെ ആദ്യ ഭാഗങ്ങളിൽ കാണാൻ കഴിയുക. മഷൂറ ഗർഭിണി ആയിരുന്നപ്പോൾ ഒരേ ചിരിയാണ്. അതിനാലാണ് കുഞ്ഞും ഇങ്ങനെ ചിരിക്കുന്നത് എന്നാണ് സുഹാന പറയുന്നത്. അതേസമയം നമ്മുടെ മകൻ നമ്മളെ പോലെയാണെന്നും, അധികം വൈകാതെ തന്നെ അവനും വ്‌ലോഗുമായി വന്നേക്കുമെന്നും മഷൂറയും അഭിപ്രായപ്പെടുന്നുണ്ട്.

Advertisements

Also Read
അയാൾ എനിക്ക് പിന്നാലെ ഒരു പെണ്ണ് പിന്തുടരുന്നുണ്ട് എന്നാണ് പറഞ്ഞത്; മാത്രമല്ല എനിക്ക് സിനിമാ മേഖലയിലേക്ക് വരാനുള്ള ഭാഗ്യമില്ലെന്നും; ജനപ്രിയനായകന്റെ അഭിമുഖം വൈറലാകുന്നു

എന്നാൽ ജനിച്ച കുഞ്ഞിനെയും വിറ്റ് കാശാക്കുകയാണ് ബഷീറും, കുടുംബവും ചെയ്യുന്നതെന്ന് കാണിച്ച നിരവധി വിമർശനങ്ങൾ ബഷീറിനും, കുടുംബത്തിനും നേരെ ഉയർന്നിരുന്നു. ഇത്തരം വിമർശനങ്ങൾക്കെതിരെ താരം വീഡിയോയിൽ സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എബ്രുവിന്റെ പേരിൽ ചാനൽ തുടങ്ങിയപ്പോഴെക്’ും ഒരുപാട് പേർ പുഛിച്ചിരുന്നു. ചിലർ നെഗറ്റീവ് റിയാക്ഷനുമായിട്ടും വന്നു. സോഷ്യൽ മീഡിയ വഴി വരുമാനം മാത്രമാണ് ഞങ്ങൾ ലക്ഷ്യം വെച്ചിരിക്കുന്നതെന്നാണ് പലരും പറയുന്നത്.

ബഷീർ ബഷിയ്ക്ക് കുടുംബം നോക്കാൻ സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്ന തുകയുടെ ആവശ്യമില്ല. അല്ലാതെ തന്നെ അഞ്ചാറ് ബിസിനസ് തനിക്കുണ്ടെന്ന് ബഷീർ വ്യക്തമാക്കുന്നു. അതിനർഥം സോഷ്യൽ മീഡിയയിൽ നിന്നും വരുമാനം കിട്ടുന്നില്ലെന്നല്ല. അതുണ്ട്. എന്റെ മൂന്നാമത്തെ മകനാണിത്. ആദ്യം ജനിച്ചത് മകൾ സുനൈനയാണ്. ഒരു കാലത്ത് സുനു സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. ഒട്ടുമിക്ക ആളുകൾക്കും അതറിയാവുന്നതാണ്.

Also Read
അവളുടെ മരണവാർത്ത കേട്ട് ഞാൻ വേദനകൊണ്ട് തളർന്നു; എന്റെ വീട്ടിൽ വരുമ്പോഴാണ് ഞാൻ അവളിലെ വിശുദ്ധയായ പെൺകുട്ടിയെ കണ്ടിട്ടുള്ളത്; എന്നെ കണ്ടാൽ അവൾ ഓടി വരുമായിരുന്നു; സിൽക്കിന്റെ ഓർമ്മകളിൽ ഗംഗേ അമരൻ

ആ സമയത്ത് സോഷ്യൽ മീഡിയ കൊണ്ട് വരുമാനമൊന്നും കിട്ടുമായിരുന്നില്ല. മോളെ നാലാള് അറിയണമെന്നും അവളുടെ ഫോട്ടോസിന് ലൈക്ക് കിട്ടണമെന്നുമൊക്കെയാണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നുള്ളു. നമ്മളെ അറിയുന്നത് പോലെ മക്കളെയും നാലാള് അറിയണമെന്നേ വിചാരിച്ചുള്ളു. ഞാൻ പ്രസവിച്ച് കഴിഞ്ഞാൽ നിങ്ങൾ തിരക്കിലായിരിക്കും. എന്നിരുന്നാലും കുഞ്ഞിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങണമെന്ന് അന്ന് തന്നെ ഭർത്താവിനോട് പറഞ്ഞിരുന്നതായി മഷൂറയും കൂട്ടിച്ചേർത്തു.

Advertisement