Home Entertainment Celebrities

19 വർഷമായി പ്രണയം തുടങ്ങിയിട്ട്; തികച്ചും വ്യത്യസ്തരായ രണ്ടുപേർ എങ്ങനെ ഒന്നിച്ചു എന്നതാണ് അത്ഭുതം; ദിവ്യയെ കുറിച്ച് വിനീത് ശ്രീനിവാസൻ

366

കിളിച്ചുണ്ടൻ മാമ്പഴം എന്ന മോഹൻലാൽ പ്രിയദർശൻ ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട്മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പർ സംവിധായകനും രചയിതാവും നിർമ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞു.

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകൻ കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലർവാടി ആടർട് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.

Advertisements

ഏറ്റവും ഒടുവിൽ വിനീത് ഒരുക്കിയ ഹൃദയം സർവ്വകാല വിജയമാണ് നേടിയെടുത്തത്. വിനീതിന് പൂർണ പിന്തുണ നൽകി എല്ലാത്തിനും കൂട്ടായി ഭാര്യ ദിവ്യയും ഒപ്പമുണ്ട്. വിനീതിനെ പോലെ തന്നെ സംഗീതത്തിൽ ഏറെ താത്പര്യമുള്ള ആളാണ് ദിവ്യയും.എങ്കിലും കുറച്ചു നാൾ മുൻപ് മാത്രമാണ് ദിവ്യയുടെ ഗാനം മലയാളികൾ കേൾക്കുന്നത്. പാട്ടുകാരി ആണെങ്കിലും ആരുടേയും മുൻപിൽ പാടാത്ത ഒതുങ്ങിക്കൂടി നിൽക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ദിവ്യ എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.

ALSO READ- ഡിവോഴ്സ് കഴിഞ്ഞു, അഞ്ച്, ആറ് പ്രസവം കഴിഞ്ഞു എന്നൊക്കെയാണ് പറയുന്നത്, അമ്മ വിളിച്ച് ചീത്ത വിളിക്കുന്നു; വെളിപ്പെടുത്തി ആലിസ് ക്രിസ്റ്റി

ഇപ്പോഴിതാ തങ്ങളുടെ പ്രണയം തുടങ്ങിയതിനെക്കുറിച്ച് പറഞ്ഞുള്ള വിനീതിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ: ‘ 19 വർഷം മുൻപുള്ള മാർച്ച് 31നാണ് ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത്. എന്റെ ജീവിതത്തിലെ എല്ലാ ഓർമ്മകളും പ്രധാന സംഭവങ്ങളുമെല്ലാം ദിവ്യയുമായി ബന്ധപ്പെട്ടിപിക്കുന്നു. ടീനേജ് കാലത്താണ് ഞങ്ങൾ പരിചയപ്പെട്ടത്. ആ ബന്ധം വിവാഹത്തിലെത്തി, പിന്നീടിങ്ങോട്ട് ഞങ്ങൾ എപ്പോഴും ഒന്നിച്ചാണ്. തികച്ചും വ്യത്യസ്തരായ രണ്ടുപേർ എങ്ങനെ ഒന്നിച്ചു എന്നത് അത്ഭുതം തന്നെയാണ്. പൊതുവെ ശാന്തതയും സൈലൻസുമാണ് എനിക്കിഷ്ടം. ബഹളവും ശബ്ദവും ഇഷ്ടപ്പെടുന്നയാളാണ് ദിവ്യ.

ALSO READ- നടി മോനിഷയുടെ മ ര ണ ശേഷം മോഹൻലാലിനും മണിയൻപിള്ള രാജുവിനും നേരിടേണ്ടി വന്ന ഞെട്ടിക്കുന്ന അനുഭവം

ദിവ്യ വെജിറ്റേറിയനാണ്. നോൺ വെജില്ലാതെ ഒരു ദിവസം പോലും ആലോചിക്കാൻ പറ്റാത്ത ആളാണ് ഞാൻ. എല്ലാത്തിനും അടുക്കും ചിട്ടയുമുള്ള വ്യക്തിയാണ് ദിവ്യ ഞാൻ നേരെ തിരിച്ചും. തമാശയും ഫീൽ ഗുഡ് സിനിമകളും കാണാനാണ് എനിക്കിഷ്ടം. ചില രാത്രികളിൽ ഞാൻ ഉറക്കം വരുത്താനായി ശ്രമിക്കുന്നത് കാണുമ്പോൾ സ്ട്രസൊക്കെ മാറ്റി വെച്ചു ഉറങ്ങൂ എന്ന് അവൾ എന്നോട് പറയാറുണ്ട്. എനിക്ക് ഉറക്കം വരുന്നില്ലെന്ന് നീ എങ്ങനെ മനസിലാക്കിയെന്ന് ചോദിച്ചപ്പോൾ, നിങ്ങൾ ശരിക്കും ഉറങ്ങുമ്പോഴുള്ള ശ്വാസമിടിപ്പ് ഇങ്ങനെയല്ലെന്നായിരുന്നു മറുപടി. ചെറിയ കാര്യങ്ങൾ പോലും സസൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട് ദിവ്യ. ഹാപ്പി ആനിവേഴ്സറി ദിവ്യ’- എന്നാണ് വിനീത് കുറിക്കുന്നത്.

അതേസമയം, ഇരുവർക്കും ആശംസകൾ നേർന്ന് ആനിവേഴ്സറി പോസ്റ്റിന് താഴെയായി നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ദീപ്തി വിധുപ്രതാപ്, ശരണ്യ ആനന്ദ്, അശ്വതി ശ്രീകാന്ത്, ഗിരിഷ് നമ്പ്യാർ, രഞ്ജിനി ജോസ്, കലേഷ് രാമാനന്ദ്, ബിജു ധ്വനിതരംഗ്, ആർ ജെ മാത്തുക്കുട്ടി, ഐമ റോസ്മി ഇവരെല്ലാം ആശംസ അറിയിച്ചിരിക്കുകയാണ്.

സിനിമാ ലോകത്ത് ഹേ റ്റേഴ്‌സില്ലാത്ത ഒരു താരമാണ് വിനീതെന്ന് അദ്ദേഹത്തിന് ലഭിക്കുന്ന ആരാധക പിന്തുണ കാണുമ്പോൾ വ്യക്തമാണ്.

Advertisement