ഞാൻ ഇല്ലായ്മയിൽ നിന്നും കൊടുത്തു, ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും കളിയാക്കൽ കേട്ടു;ഞാൻ എന്താണെന്ന് ദൈവത്തിന് അറിയാം: സുരേഷ് ഗോപി

248

മലയാളത്തിന്റെ സൂപ്പർതാരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം.

ഓർത്തിരിക്കാൻ ഒത്തിരി നല്ല സിനിമകൾ സമ്മാനിച്ച സുരേഷ് ഗോപി ഒരു നല്ല മനുഷ്യ സ്നേഹി കൂടിയാണ്. തന്നോട് സഹായം ചോദിച്ചെത്തുന്നവരെ അദ്ദേഹം ഒരിക്കലും മടക്കിയയച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് അദ്ദേഹത്തിന്.

Advertisements

നിരവധി കുടുംബങ്ങൾക്ക് തണലായി മാറിയ സുരേഷ് ഗോപിയെ രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങൾക്കും അപ്പുറം ജനങ്ങൾക്ക് ഏറെ ഇഷ്ടമാണ്. അതേസമയം,താരത്തിന്റെ രാഷ്ട്രീയം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമാവാറുണ്ട്.താരം എത്ര സഹായം ചെയ്താലും കേൾക്കുന്ന വിമർശനം രാഷ്ട്രീയത്തെ സംബന്ധിച്ചാണ്. ഇതേ കുറിച്ച് പ്രതികരിക്കുകയാണ് സുരേഷ് ഗോപി. തന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനിടെ നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ALSO READ- 19 വർഷമായി പ്രണയം തുടങ്ങിയിട്ട്; തികച്ചും വ്യത്യസ്തരായ രണ്ടുപേർ എങ്ങനെ ഒന്നിച്ചു എന്നതാണ് അത്ഭുതം; ദിവ്യയെ കുറിച്ച് വിനീത് ശ്രീനിവാസൻ

താൻ അങ്ങനെ, കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ലെന്നും കിട്ടിയതിൽ നിന്നും താൻ ആളുകൾക്ക് കൊടുത്തിട്ടുണ്ടെന്നുമാണ് സുരേഷ് ഗോപി പറയുന്നു. എന്നാൽ താൻ ചെയ്തത് പറഞ്ഞാൽ തള്ളാണെന്ന് ആളുകൾ പറയുന്നുണ്ട്. താൻ ആരെയെങ്കിലും സഹായിക്കുന്നത് പുറത്തറിഞ്ഞാൽ തന്നെ പലർക്കും വലിയ പ്രശ്നമാണ്. കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല താൻ. അഞ്ച് വർഷം സിനിമയില്ലാതിരുന്ന ആളാണ്. കിട്ടിയതിൽ നിന്നും ആളുകൾക്ക് കൊടുത്തിട്ടുണ്ട്. അത് പറഞ്ഞാൽ അത് ഉടനെ കുറച്ച് പേർക്ക് ‘തള്ളാണ്’ എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകൾ.

ആയിരം കോടിയുണ്ടാക്കിയിട്ട് അതിൽ നിന്നും പത്ത് ലക്ഷമോ ഒരു കോടിയോ കൊടുത്താൽ വലിയ കാര്യമാണ്. ഭയങ്കര മഹത്വമാണ്. എന്നാൽ താൻ ഇല്ലായ്മയിൽ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു.

ALSO READ- ഡിവോഴ്സ് കഴിഞ്ഞു, അഞ്ച്, ആറ് പ്രസവം കഴിഞ്ഞു എന്നൊക്കെയാണ് പറയുന്നത്, അമ്മ വിളിച്ച് ചീത്ത വിളിക്കുന്നു; വെളിപ്പെടുത്തി ആലിസ് ക്രിസ്റ്റി

കൂടാതെ, ‘എന്നാൽ നിങ്ങൾ എന്ത് പറഞ്ഞിട്ടും ഒരു കാര്യമില്ല, കാരണം. ഞാൻ എന്താണ് എന്നത് ദൈവത്തിനറിയാം. ഇവൻ ഏത് പൈസ എടുത്താണ് ഇത് ചെയ്യുന്നതെന്ന്. എന്ത് മനോഭാവം കൊണ്ടാണ് ചെയ്യുന്നതെന്നും ദൈവത്തിനറിയാം. ചിലപ്പോഴൊക്കെ തോന്നും ടെക്നോളജി ഇത്രമാത്രം വളരേണ്ടതില്ലായിരുന്നു എന്ന്. മനുഷ്യർ ഹൃദയം കൊണ്ട് കുള്ളന്മാരായി പോവുന്നു’- എന്നും സുരേഷ് ഗോപി പറയുന്നു

തനിക്ക് എല്ലാവരെയും സഹായിക്കണം എന്നുണ്ട്. പക്ഷെ ഇപ്പോൾ അതിനുള്ള സാമ്പത്തിക ശേഷി തനിക്കില്ല. എല്ലാവർക്കും അറിയാമല്ലോ. താൻ എത്ര വർഷമായി സിനിമ വിട്ടു നിൽക്കുന്നു, അപ്പോൾ വരുമാനം ഇല്ലായിരുന്നു. മകളുടെ പേരിലുള്ള ട്രസ്റ്റിലേക്ക് സഹായം അഭ്യർത്ഥിച്ച് ഒരുപാട് പേരാണ് വിളിക്കുന്നത്, ട്രസ്റ്റ് അത് അന്വേഷിച്ച് അർഹതപെട്ടവരെ കഴിവതും സഹായിക്കാൻ ശ്രമിക്കാറുണ്ട്, അല്ലാതെ വിളിക്കുന്ന എല്ലാവർക്കും കൊടുക്കാനുള്ള സമ്പാദ്യം തനിക്കില്ല. നിങ്ങൾക്ക് അറിയാവുന്നതാണെന്നും താരം വെളിപ്പെടുത്തി.

Advertisement