Home Entertainment Celebrities

മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് കൊള്ളില്ലെന്ന് വിഷ്ണു, ഷൈന്‍ ഒട്ടും പോരെന്ന് ജുനൈസും, ബസര്‍ അമര്‍ത്തി ടാസ്‌കിനിടെ പ്രതികാരം, മോശമായി പോയെന്ന് ഷിജു

350

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.

Also Read: ഇയാള്‍ക്ക് എന്തോ കുഴപ്പമുണ്ട്, ഒരു ബുക്ക് എഴുതാന്‍ പോകുന്നുവെന്നൊക്കെ പറയുന്നു, അത് വായിച്ച് ചിരിച്ച് ചാവാം, മോഹന്‍ലാലിനെ കുറ്റം പറഞ്ഞ ശ്രീനിവാസനെ രൂക്ഷമായി വിമര്‍ശിച്ച് സന്തോഷ് വര്‍ക്കി

ഏറെ ആവേശകരമായ ഒരു ടാസ്‌കാണ് ഷോയുടെ പത്താം ദിവസം നല്‍കിയിരിക്കുന്നത്. ജോഡികളായി മത്സരാര്‍ത്ഥികള്‍ ഡാന്‍സ് ചെയ്യുന്നതാണ് വീക്ക്‌ലി ടാസ്‌ക്. ജുനൈസും അഞ്ചൂസുമായിരുന്നു ആദ്യം ഡാന്‍സ് കളിക്കാനെത്തിയത്. കസ്തൂരി കസ്തൂരി എന്ന ഗാന്തതിന് മോഹന്‍ലാലും ഉര്‍വശിയുമായാണ് ഇരുവരും ചുവടുവെച്ചത്.

എന്നാല്‍ ഇരുവരും ഡാന്‍സ് കളിച്ച് വരുന്നതിനിടെ വിഷ്ണു ബസര്‍ അമര്‍ത്തി ഡാന്‍സ് നിര്‍ത്തിച്ചു. മോഹന്‍ലാലായ ജുനൈസിന്റെ പെര്‍ഫോമന്‍സ് വഴരെ മോശം എ്ന്നായിരുന്നു വിഷ്ണു പറഞ്ഞത്. ഇത് ജുനൈസിനെയും അഞ്ചുവിനെയും വിഷമത്തിലാക്കി.

Also Read: പ്രശ്‌നമായി മുടി; ബിഗ്‌ബോസ് ഹൗസിലെ അടുത്ത പ്രശ്‌നം പുകയുന്നത് അടുക്കളയിൽ നിന്നോ, സജീവമല്ലാത്തവർ ഹൗസിൽ പണി തുടങ്ങിയെന്ന് ആരാധകർ

അതേസമയം, അവരുടെ പ്രകടനം മോശമാണെങ്കില്‍ താനും ബസര്‍ അമര്‍ത്തുമെന്ന് ജുനൈസ് അഞ്ചുവിനോട് പറഞ്ഞു. അടുത്തതായി ഡാന്‍സ് കളിക്കാനെത്തിയത് വിഷ്ണുവും ദേവുവുമായിരുന്നു. ഭീഷ്മ പര്‍വ്വത്തിലെ രതിപുഷ്പം പാട്ടിനായിരുന്നു ഇരുവരും ചുവടുവെച്ചത് ഡാന്‍സിനിടെ ജുനൈസും ബസര്‍ അമര്‍ത്തി.

ഷൈന്‍ ടോം ചാക്കോയെ വിഷ്ണു അവതരിപ്പിച്ചത് ഒട്ടും കൊള്ളില്ലെന്നായിരുന്നു ജുനൈസ് പറഞ്ഞത്. ഇത് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് ദേവു പറഞ്ഞു. എന്നാല്‍ വളരെ മോശമായി പോയി ചെയ്തതെന്ന് ജുനൈസിനോട് ഷിജു പറഞ്ഞു. ഇവര് തന്നെ കുറേക്കാലമായി ടാര്‍ഗറ്റ് ചെയ്യുകായാണെന്നായിരുന്നു ജുനൈസിന്റെ മറുപടി.

Advertisement