സിനിമാ സെറ്റില്‍ സ്ഥിരമായി സ്‌പ്രേ കൊണ്ടുവരും, ഒരു ദിവസം എനിക്ക് അടിച്ച് തന്നിട്ട് എന്തുതോന്നുന്നുവെന്ന് ചോദിച്ചു, മമ്മൂട്ടിയെ കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു

6590

മലയാളത്തിലെ ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി വളരെ പെട്ടെന്ന് തന്ന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ഗ്രേസിന് കഴിഞ്ഞിരുന്നു.

ഹാപ്പി വെഡ്ഡിംഗില്‍ ചെറിയ കഥാപാത്രത്തില്‍ ആയിരുന്നു ഗ്രേസ് എത്തിയത്. പിന്നിട് നല്ല അവസരങ്ങള്‍ നടി തേടി എത്തുക ആയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയര്‍ തന്നെ മാറ്റുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

Advertisements

അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയില്‍ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഗ്രേസ് സിനിമയില്‍ എത്തുന്നത്. ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളില്‍ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു.

Also Read: മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് കൊള്ളില്ലെന്ന് വിഷ്ണു, ഷൈന്‍ ഒട്ടും പോരെന്ന് ജുനൈസും, ബസര്‍ അമര്‍ത്തി ടാസ്‌കിനിടെ പ്രതികാരം, മോശമായി പോയെന്ന് ഷിജു

ഇപ്പോഴിതാ റോഷാക്കിന്റെ ഷൂട്ടിനിടെ സെറ്റില്‍ വെച്ച് മമ്മൂട്ടിയുമായുണ്ടായ ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഗ്രേസ്. സ്ഥിരമായി മമ്മൂക്ക തനിക്ക് വേണ്ടി സ്‌പ്രേ കൊണ്ടുവരുമായിരുന്നുവെന്നും ഒത്തിരി കാര്യങ്ങള്‍ അദ്ദേഹം തനിക്ക് പറഞ്ഞുതരാറുണ്ടായിരുന്നുവെന്നും ഗ്രേസ് ആന്റണി പറയുന്നു.

മമ്മൂക്കയെ കാണുന്നത് എല്ലാവര്‍ക്കും പേടിയായിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ലെന്നും കുറച്ച് നേരം മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ ഒത്തിരി ഇന്‍ഫര്‍മേഷന്‍സാണ് നമുക്ക് കിട്ടുന്നതെന്നും അദ്ദേഹത്തിന് അറിയാത്ത കാര്യമാണ് നമ്മള്‍ ചോദിക്കുന്നതെങ്കില്‍ അടുത്ത ദിവസം അതേപ്പറ്റി ഓര്‍ത്ത് കണ്ടുപിടിച്ച് പറഞ്ഞുതരുമെന്നും താരം പറയുന്നു.

Also Read: പ്രശ്‌നമായി മുടി; ബിഗ്‌ബോസ് ഹൗസിലെ അടുത്ത പ്രശ്‌നം പുകയുന്നത് അടുക്കളയിൽ നിന്നോ, സജീവമല്ലാത്തവർ ഹൗസിൽ പണി തുടങ്ങിയെന്ന് ആരാധകർ

മമ്മൂട്ടിയുടെ കൈയ്യില്‍ ഊതിന്റെയും പെര്‍ഫ്യൂംസിന്റെയും കളക്ഷന്‍സ് ഉണ്ടെന്നും തനിക്ക് കൊണ്ടുതരാമെന്ന പറഞ്ഞെങ്കിലും അദ്ദേഹത്തോട് സെറ്റില്‍ വരുമ്പോള്‍ എടുക്കാന്‍ മറന്നുവെന്നും പിറ്റേ ദിവസം മേക്ക് മാന്റെ കൈയ്യില്‍ നിന്നും വാങ്ങി തനിക്ക് അടിച്ച് തന്നുവെന്നും തനിക്ക് മണം ഇഷ്ടമായെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു.

Advertisement